Publish Date: Tue, 13 Sep 2022 (19:46 IST)
Updated Date: Tue, 13 Sep 2022 (19:57 IST)
ഓസ്ട്രേലിയയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്നതിനെതിരെ ഇതിഹാസതാരം സുനിൽ ഗവാസ്കർ. ബൗളറായാലും ബാറ്ററായാലും ഇടവേള കളിക്കാരുടെ താളം തെറ്റിക്കുമെന്ന് ഗവാസ്കർ പറഞ്ഞു.
ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ടി20 പരമ്പരകളിൽ ബൗളർമാർ പരമാവധി മത്സരങ്ങൾ കളിക്കണമെന്നും ഗവാസ്കർ അഭിപ്രായപ്പെട്ടു. ബൗളർമാരായാലും ബാറ്റർമാരായാലും തുടർച്ചയായി ടി20 മത്സരങ്ങൾ കളിക്കുക എളുപ്പമല്ല.ഓസ്‌ട്രേലിയക്കെതിരായ ടി20യിൽ അർഷ്ദീപിന് വിശ്രമം അനുവദിചച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20യിൽ ഭുവനേശ്വറും ഹാർദിക്കും വിശ്രമത്തിലാണ്. ഇതിനെ വിമർശിച്ചുകൊണ്ടാണ് ഗവാസ്കർ രംഗത്തെത്തിയത്.