Webdunia - Bharat's app for daily news and videos

Install App

മുംബൈയിലേക്ക് തിരിച്ചുപോകാൻ ഹാർദ്ദിക്കിന് നാണമില്ലെ, തൊലിക്കട്ടിയെ സമ്മതിക്കണമെന്ന് ആകാശ് ചോപ്ര

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2023 (13:53 IST)
ഐപിഎല്ലില്‍ വലിയ നാടകീയതകള്‍ക്ക് അവസാനമാണ് ഹാര്‍ദ്ദിക് പാണ്ഡ്യ തന്റെ മുന്‍ ടീമായ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തിയത്. ഹാര്‍ദ്ദിക് മുംബൈയില്‍ തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും താരത്തെ ഗുജറാത്ത് ടീമില്‍ നിലനിര്‍ത്തിയതോടെ താരം മുംബൈയിലേക്കില്ലെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ അവസാനനിമിഷം ട്രേഡ് വിന്‍ഡോയിലൂടെ താരം മുംബൈയില്‍ തിരിച്ചെത്തുകയായിരുന്നു.
 
ഹാര്‍ദ്ദിക്കിന്റെ മുംബൈയിലേക്കുള്ള വരവിലെ പലരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഒരു വിഭാഗം മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ താരത്തിന്റെ വരവില്‍ സംതൃപ്തരല്ല. കഴിഞ്ഞ സീസണില്‍ മുംബൈയ്‌ക്കെതിരെ ഹാര്‍ദ്ദിക് നടത്തിയ ചില പരാമര്‍ശങ്ങളാണ് മുംബൈ ആരാധകരെ താരത്തിന് എതിരാക്കിമാറ്റിയത്. മുംബൈയെ വിമര്‍ശിച്ച് കൊണ്ട് ഗുജറാത്തിലേക്ക് ചേക്കേറി തിരികെ വീണ്ടും മുംബൈയിലെത്തുമ്പോള്‍ ഹാര്‍ദ്ദിക്കിന് നാണമുണ്ടോ എന്ന ചോദ്യമാണ് മുന്‍ ഇന്ത്യന്‍ താരമായ ആകാശ് ചോപ്ര ചോദിക്കുന്നത്. 
 
മുംബൈയില്‍ നായകനാവാന്‍ സാധിക്കില്ലെന്ന കാര്യവും പറഞ്ഞാണ് ഹാര്‍ദ്ദിക് ടീം വിടുന്നത്. എന്നിട്ട് ഗുജറാത്ത് നായകനാകാനും അവര്‍ക്ക് കിരീടം നേടികൊടുക്കാനും ഹാര്‍ദ്ദിക്കായി. ഗുജറാത്തിലെത്തിയ ശേഷം മുംബൈ ഇന്ത്യൻസിനെതിരെ താരം പറഞ്ഞ വാക്കുകളും വിവാദമായിരുന്നു. ജീവിതത്തില്‍ പണം, പാരമ്പര്യം എന്തിനാണ് നിങ്ങള്‍ കൂടുതല്‍ വിലയിടുന്നത് അതാണ് നിങ്ങളെ വിലയിരുത്തുന്നത്. ഹാര്‍ദ്ദിക് മുംബൈയിലെത്തുമ്പോള്‍ എന്തായാലും നായകസ്ഥാനം ലഭിക്കില്ല. പിന്നെ എന്തിനാണ് തിരികെ വരുന്നത്.ഇത്തരത്തില്‍ ചെയ്യാന്‍ വലിയ തൊലിക്കട്ടി തന്നെ വേണം. ആകാശ് ചോപ്ര പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

റോഡ് പോലെ പിച്ചുള്ള പാകിസ്ഥാനിൽ ഇന്ത്യ കളിക്കാത്തത് ഭാഗ്യമെന്ന് കരുതിയാൽ മതി, ദുബായ് പിച്ച് അഡ്വാൻഡേജ് വാദങ്ങളോട് പ്രതികരിച്ച് ഗാംഗുലി

Ajinkya Rahane: രഹാനെയെ നായകനായി പ്രഖ്യാപിച്ച് കൊല്‍ക്കത്ത

ബ്രസീലിനെ നേരിടാനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു, മെസ്സിയും ഡിബാലയും ടീമില്‍

മാത്യു ഷോർട്ടിന് പകരക്കാരനായി യുവ ഓൾറൗണ്ടർ, ആരാണ് ഓസീസ് താരം കൂപ്പർ കൊണോലി

പറന്നു ക്യാച്ച് പിടിച്ചത് ഗ്ലെൻ ഫിലിപ്സ്, കോലി ഫാൻസ് തെറി വിളിച്ചത് ഫിലിപ്സ് കമ്പനിയെ: ദയവായി അപ്ഡേറ്റാകു

അടുത്ത ലേഖനം
Show comments