Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ മെല്ലെപ്പോക്ക് പണിതരും, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ആകാശ് ചോപ്ര

akash chopra
, ബുധന്‍, 9 നവം‌ബര്‍ 2022 (14:57 IST)
ടി20 ലോകകപ്പിനുള്ള സൂപ്പർ പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. നാളെ നടക്കുന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. നിലവിലെ ഫോം നോക്കുമ്പോൾ ഇന്ത്യയ്ക്ക് അല്പം മുൻതൂക്കമുണ്ടെങ്കിലും ഇന്ത്യൻ ഓപ്പണർമാരുടെ മെല്ലെപ്പോക്ക് ഇന്ത്യയ്ക്ക് പണിതരുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് മുൻ ഇന്ത്യൻ ഓപ്പണറായ ആകാശ് ചോപ്ര.
 
രോഹിത് ശർമ ഇതുവരെ പ്രതീക്ഷയ്ക്കൊത്ത റൺസ് നേടിയിട്ടില്ല. സെമിയിൽ രോഹിത് തിളങ്ങിയാൽ അത് ഇന്ത്യയ്ക്ക് വലിയ കരുത്താകും. മിക്ക കളിയിലും ആദ്യ ഓവർ മെയ്ഡനാണ് അതിനാൽ തന്നെ 19 ഓവർ മത്സരമാണ് ഇന്ത്യ കളിക്കുന്നത്. ഇംഗ്ലണ്ടിനെതിരെയും 19 ഓവറാണ് ഇന്ത്യ കളിക്കാൻ ശ്രമിക്കുന്നതെങ്കിൽ അത് മുതലെടുക്കാൻ ഇംഗ്ലണ്ടിനാകും. ആകാശ് ചോപ്ര പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് സ്പിന്നര്‍മാര്‍ വന്നാല്‍ ഇംഗ്ലണ്ട് അടിച്ചുപറത്തും, ബാറ്റിങ് ഡെപ്ത് കൂട്ടും, ഹര്‍ഷലിന് സാധ്യത; വന്‍ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ