Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകകപ്പിന് മുൻപുണ്ടായിരുന്ന തല്ലുകൊള്ളിയല്ല ഭുവി, സൂപ്പർ 12ലെ ഡോട്ട് ബോൾ ഹീറോ

ലോകകപ്പിന് മുൻപുണ്ടായിരുന്ന തല്ലുകൊള്ളിയല്ല ഭുവി, സൂപ്പർ 12ലെ ഡോട്ട് ബോൾ ഹീറോ
, ചൊവ്വ, 8 നവം‌ബര്‍ 2022 (13:07 IST)
ടി20 ലോകകപ്പിനായി ഇന്ത്യ ഓസീസിലേക്ക് പറക്കുമ്പോൾ ഇന്ത്യയുടെ പ്രധാന ആശങ്ക ബൗളർമാരുടെ പ്രകടനത്തിൻ്റെ പേരിലായിരുന്നു. ഏഷ്യാക്കപ്പിലും തുടർന്ന് നടന്ന പരമ്പരകളിലുമെല്ലാം എത്ര വലിയ സ്കോർ നേടിയാലും അത് പ്രതിരോധിക്കാനാവാതെ ഇന്ത്യൻ ബൗളർമാർ വലയുന്ന കാഴ്ചയായിരുന്നു കാണാനുണ്ടായിരുന്നത്. ടീമിലെ എക്കോണമിക്കൽ ബൗളറായിരുന്ന ഭുവനേശ്വർ കുമാർ പോലും കണക്കിന് റൺസ് വിട്ടുകൊടുക്കുന്ന കാഴ്ചയായിരുന്നു കാണാനുണ്ടായിരുന്നത്.
 
എന്നാൽ ലോകകപ്പിൽ തീർത്തും പരാജയപ്പെടുമെന്ന് കരുതിയിരുന്ന ഇന്ത്യൻ ബൗളിങ് നിര മികച്ച പ്രകടനമാണ് ഓസീസിൽ കാഴ്ചവെയ്ക്കുന്നത്. പെനാൾട്ടിമേറ്റ് ഓവറിൽ വമ്പൻ പരാജയമായിരുന്ന ഭുവനേശ്വർ കുമാർ ഗ്രൂപ്പ് 12ലെ മത്സരങ്ങൾ കഴിയുമ്പോൾ ടീമിൻ്റെ ബൗളിങ് ഹീറോയാണ്. കളിയുടെ 19ആം ഓവറിൽ റൺസ് വിട്ടുകൊടുക്കുന്നത് പതിവാക്കിയിരുന്ന ഭുവനേശ്വർ കുമാർ ഇത്തവണ റെക്കോർഡ് ഡോട്ട് ബോളുകളാണ് എറിഞ്ഞത്.
 
ടൂർണമെൻ്റിൽ  അഞ്ച് മത്സരങ്ങളിൽ നിന്നും 65 ഡോട്ട് ബോളുകളാൺ ഭുവി എറിഞ്ഞത്. ആകെ 16.4 ഓവറുകളാണ് ഇത്തവണ ടൂർണമെൻ്റിൽ താരം എറിഞ്ഞത്. അതായത് 100 ബോളുകൾ. ഇതിൽ 65ഉം ഡോട്ട് ബോളുകളാണെന്ന കണക്ക് ആരെയും അതിശയിപ്പിക്കുന്നതാണ്. അതേസമയം ടൂർണമെൻ്റിൽ കാര്യമായി വിക്കറ്റ് വീഴ്ത്താൻ താരത്തിനായില്ല. 90 റൺസ് വിട്ടുകൊടുത്ത് 4 വിക്കറ്റുകളാണ് ടൂർണമെൻ്റിൽ താരം നേടിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവൻ സെമിയിൽ ഇന്ത്യയുടെ എക്സ് ഫാക്ടറാകും, റിഷഭ് പന്തിനെ പുറത്താക്കരുതെന്ന് ശാസ്ത്രി