Webdunia - Bharat's app for daily news and videos

Install App

വെടിക്കെട്ടിന്റെ തമ്പുരാന്‍ വീണ്ടും ബാറ്റെടുക്കുന്നു; ഡിവില്ലിയേഴ്‌സിന്റെ മടങ്ങിവരവില്‍ ഞെട്ടി ആരാധകര്‍

വെടിക്കെട്ടിന്റെ തമ്പുരാന്‍ വീണ്ടും ബാറ്റെടുക്കുന്നു; ഡിവില്ലിയേഴ്‌സിന്റെ മടങ്ങിവരവില്‍ ഞെട്ടി ആരാധകര്‍

Webdunia
വെള്ളി, 26 ഒക്‌ടോബര്‍ 2018 (18:02 IST)
ക്രിക്കറ്റ് ആരാധകരുടെ പ്രിയതാരമാണ് ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്.  രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും വാഴ്‌ത്തലുകള്‍ക്കും സ്‌തുതി പാടലുകള്‍ക്കും അര്‍ഹനായി  കൊണ്ടിരിക്കുകയാണ് എ ബി ഡി എന്ന ഓമനപ്പേരില്‍ അറിയിപ്പെടുന്ന ഡവില്ലിയേഴ്‌സ്.

അപ്രതീക്ഷിതമായെടുത്ത തീരുമാനത്തില്‍ നിന്നും ഡിവില്ലിയേഴ്‌സ് പിന്മാറുമെന്ന് വിശ്വസിക്കുന്ന ആരാധകര്‍ ഇപ്പോഴുമുണ്ട്. അങ്ങനെയൊരു മടങ്ങിവരവ് അദ്ദേഹം നടത്തില്ലെന്ന് എ ബി ഡിയുടെ ഉറ്റചങ്ങാതിയും ദക്ഷിണാഫ്രിക്കന്‍ ക്യാപ്‌റ്റനുമായ ഫാഫ് ഡൂപ്ലെസി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ആരാധകരെ കോരിത്തരിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ വീണ്ടും ഒരുങ്ങുകയാണ് ഡിവില്ലിയേഴ്‌സ്. ദക്ഷിണാഫ്രിക്കയിലെ സാന്‍സി സൂപ്പര്‍ ലീഗിലൂടെയാണ് അദ്ദേഹം ട്വന്റി-20 ലീഗിലേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ചത്. ലീഗില്‍ ഷവാനെ സാപ്‍ര്‍ട്ടന്‍സിനു വേണ്ടിയാകും എബി കളിക്കുക.

ഇംഗ്ലണ്ട് ഏകദിന ടീം നായകന്‍ ഓയിന്‍ മോര്‍ഗനും ദക്ഷിണാഫ്രിക്കന്‍ താരം എന്‍ഡിഗിഡിയും, ഡീന്‍ എല്‍ഗറും ഡിവില്ലിയേഴ്സിന്റെ ടീമിലുണ്ട്. വെസ്‌റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് താരം ക്രിസ് ഗെയിലും അഫ്‌ഗാനിസ്ഥാന്‍ സ്‌പിന്നര്‍ റഷീദ് ഖാന്‍ എന്നിവരും ലീഗില്‍ കളിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം