Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവിശ്വസനീയം, റൺ വേട്ട തുടരട്ടെ; കോഹ്ലിയെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് താരങ്ങൾ

അവിശ്വസനീയം, റൺ വേട്ട തുടരട്ടെ; കോഹ്ലിയെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് താരങ്ങൾ
, വെള്ളി, 26 ഒക്‌ടോബര്‍ 2018 (12:06 IST)
വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനം സമനിലയില്‍ കലാശിച്ചെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഇന്നിംഗ്സാണ് ക്യാപ്റ്റന്‍ വിരാട് കോഹിലി കാ‍‍ഴ്ചവച്ചത്. 130 പന്തുകളില്‍ കോഹ്ലി പി‍ഴുതെറിഞ്ഞത് നിര‍വധി റെക്കോര്‍ഡുകളാണ്. 
 
ക്രിക്കറ്റ് ദൈവം സച്ചിന്‍റെ റെക്കോര്‍ഡും കോഹ്ലി പിന്നിലാക്കി. ഏകദിനത്തില്‍ എറ്റവും വേഗത്തിലെ 10000 റണ്‍സ് 205 ഇന്നിംഗ്സില്‍ നിന്നാണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്. 259 ഇന്നിംഗ്സുകളില്‍ നിന്ന് 10000 തികച്ച സച്ചിന്‍റെ റെക്കോര്‍ഡാണ് ഇതോടെ പിന്നിലായത്.
 
കോഹ്ലിയുടെ നേട്ടത്തിൽ അഭിമാനിക്കുകയാണ് ക്രിക്കറ്റ് ലോകവും സഹതാരങ്ങളും. പ്രശംസ കൊണ്ടും അഭിനന്ദനം കൊണ്ടും അവർ കോഹ്ലിയെ വാനോളം പുകഴ്ത്തുന്നു. സ്ഥിരതയോടും ഗാഭീര്യത്തോടും കൂടി നിങ്ങള്‍ ബാറ്റ് ചെയ്യുന്നത് അവിശ്വസനീയമാണ്. 10000 ക്ലബിലെത്തിയതിന് അഭിനന്ദനങ്ങള്‍. റണ്‍സൊഴുക്ക് തുടരട്ടെയെന്നായിരുന്നു സച്ചിൻ പ്രതികരിച്ചത്.
 
അവിശ്വസനീയമാണ് അയാളുടെ ബാറ്റിങ്, മറ്റൊന്നും പറയേണ്ട കാര്യമില്ലെന്നായിരുന്നു ബ്രയാന്‍ ലാറ പറഞ്ഞത്. സുനിൽ ഗാവാസ്കറും കോഹ്ലിയെ പ്രശംസിച്ച് രംഗത്തെത്തി. ഒരു നല്ല കളിക്കാരനാകാന്‍ നിങ്ങള്‍ക്ക് കഴിവ് മാത്രം ഉണ്ടായാല്‍ മതി. എന്നാല്‍ ഇതിഹാസ താരമാകാന്‍ നിങ്ങള്‍ക്ക് കോഹ്ലിക്കുള്ളതുപോലെയുള്ള മനോഭാവം ആവശ്യമാണെന്ന് ഗാവാസ്കർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടിച്ചും തിരിച്ചടിച്ചും കരുത്തനായി; ദ്വീപുകാരെ പോരാളികളാക്കിയ ബ്രാവോയെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം ?