Select Your Language

Notifications

webdunia
webdunia
webdunia
webdunia

എനിക്കേറെ ഇഷ്ടമുള്ള കളിക്കാരൻ, ഭാവിയിൽ സഞ്ജു ഇന്ത്യൻ ക്യാപ്റ്റൻ ആകില്ലെന്ന് ആര് കണ്ടു : പ്രശംസയുമായി ഡിവില്ലിയേഴ്സ്

എനിക്കേറെ ഇഷ്ടമുള്ള കളിക്കാരൻ, ഭാവിയിൽ സഞ്ജു ഇന്ത്യൻ ക്യാപ്റ്റൻ ആകില്ലെന്ന് ആര് കണ്ടു : പ്രശംസയുമായി ഡിവില്ലിയേഴ്സ്
, വെള്ളി, 7 ഏപ്രില്‍ 2023 (12:52 IST)
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുന്ന മലയാളി താരം ഭാവിയിൽ ഇന്ത്യൻ നായകനായി മാറിയേക്കാമെന്ന് മുൻ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എബി ഡിവില്ലിയേഴ്സ്. സഞ്ജുവിൻ്റെ ബാറ്റിംഗിനെ പറ്റി എല്ലാവരും സംസാരിക്കുമ്പോഴും സഞ്ജുവെന്ന ക്യാപ്റ്റനെ പറ്റി അധികമാരും സംസാരിക്കാറില്ലെന്നും ഡിവില്ലിയേഴ്സ് പറയുന്നു.
 
നമുക്കെല്ലാവർക്കും സഞ്ജു എത്രത്തോളം കഴിവുള്ള താരമാണെന്ന് അറിയാം.എന്നാൽ അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസിയെ പറ്റി അധികമാരും സംസാരിക്കുന്നത് കണ്ടിട്ടില്ല. എപ്പോഴും തികച്ചും കൂൾ ആണ് സഞ്ജു. ഒന്നിനോടും അമിതമായി ആവേശം കാണിക്കുന്നത് കണ്ടിട്ടില്ല. ഒരു നായകന് വേണ്ട ഏറ്റവും വലിയ ഗുണമാണിത്. തന്ത്രങ്ങളൊരുക്കുന്നതിൽ സഞ്ജുവിന് പ്രത്യേകമായ കഴിവുണ്ട്. മുന്നോട്ട് പോകുന്തോറും അദ്ദേഹം കൂടുതൽ പരിചയസമ്പന്നനാകും.
 
സഞ്ജുവിനൊപ്പം ലോകോത്തരതാരങ്ങളായ ജോസ് ബട്ട്‌ലറെ പോലുള്ള താരങ്ങളുണ്ട്. അതൊരു വലിയ നേട്ടമാണ്. ഇത്തരം താരങ്ങളിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ഒരു മികച്ച നായകനാകാനുള്ള എല്ലാ ലക്ഷണവും സഞ്ജു കാളിക്കുന്നുണ്ട്. ഭാവിയിൽ ഇന്ത്യയുടെ ഏതെങ്കിലുമൊരു ഫോർമാറ്റിൽ അദ്ദേഹം ക്യാപ്റ്റനാകില്ല എന്നാർക്കറിയാം. ദീർഘനാളായി അദ്ദേഹം ക്യാപ്റ്റനായി കഴിഞ്ഞാൽ അത് അദ്ദേഹത്തിൻ്റെ കരിയറിനും ഗുണം ചെയ്യും. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരങ്ങളിൽ ഒരാളാണ് സഞ്ജു. അവൻ ഇന്ത്യൻ ജേഴ്സിയിൽ കളിക്കുന്നത് കാണാൻ ഞാൻ കാത്തിരിക്കുകയാണ്. ഡിവില്ലിയേഴ്സ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതിസന്ധികളിൽ അവൻ വരും പന്തുകൊണ്ടും ബാറ്റ് കൊണ്ടും വിസ്മയം തീർക്കും: വിളിച്ചോളു ലോർഡ് താക്കൂർ