Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആവേശത്തിൽ ആർസി‌ബി, അവൻ വരും, ഒരു വലിയ സൂചന കിട്ടി

ആവേശത്തിൽ ആർസി‌ബി, അവൻ വരും, ഒരു വലിയ സൂചന കിട്ടി
, ബുധന്‍, 5 ജനുവരി 2022 (17:00 IST)
ദക്ഷിണാഫ്രിക്കൻ ദേശീയ ക്രിക്കറ്റ് ടീമിലും ഐപിഎല്ലിൽ ആർസിബിയിലും ഭാവിയിൽ തനിക്ക് ചുമതലകളുണ്ടാവുമെന്ന് എ‌ബി ഡിവില്ലിയേഴ്‌സ്. മുപ്പത്തിയേഴുകാരനായ ഡിവില്ലിയേഴ്‌സ് കഴിഞ്ഞ നവംബറിലാണ് ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.
 
ഡിവില്ലിയേഴ്‌സ് തന്നെയാണ് ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാഴ്‌ത്തുന്ന ഈ വിവരം പറഞ്ഞത്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സിന് വേണ്ടിയും ചില കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. അടുത്തതെന്തായിരിക്കുമെന്ന് എനിക്കറിയില്ല. എന്നാല്‍ ഞാന്‍ ക്രിക്കറ്റിന്റെ ഭാഗമായി തന്നെ തുടരും. ഡിവില്ലിയേഴ്‌സ് പറഞ്ഞു. അടുത്തിടെ ആർസിബി കോച്ചായ സഞ്ജയ് ബംഗാറും ഡിവില്ലിയേഴ്‌സ് ടീമിന്റെ ഭാഗമാവുന്നതിനെ കുറിച്ച് സൂചന നല്‍കിയിരുന്നു. 
 
നവംബര്‍ 19നാണ് ഡിവില്ലിയേഴ്സ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 2011 മുതല്‍ ആര്‍സിബിയുടെ താരമായിരുന്നു. മുമ്പ് ഡല്‍ഹി ഡെയര്‍ഡിവിള്‍സിനും കളിച്ചിട്ടുണ്ട്. ഐപിഎ‌ല്ലിൽ 184 മത്സരങ്ങളില്‍ 5162 റണ്‍സാണ് ഡിവില്ലിയേഴ്‌സ് നേടിയത്. മുംബൈ ഇന്ത്യന്‍സിനെതിരെ 2015ല്‍ പുറത്താകാതെ നേടിയ 133* ആണ് ഉയര്‍ന്ന സ്‌കോര്‍. ആര്‍സിബിക്ക് വേണ്ടി മാത്രം 156 മത്സരങ്ങളില്‍ 4491 റണ്‍സ് താരം സ്വന്തമാക്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദീപിക പറഞ്ഞു, ധോണി ചെയ്തു; ബോളിവുഡ് സിനിമാലോകത്തേയും ഇന്ത്യന്‍ ക്രിക്കറ്റിനേയും ഞെട്ടിച്ച ആ പ്രണയബന്ധത്തെ കുറിച്ച് അറിയാമോ?