Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷഹീൻ അഫ്രീദിയുടെ ഏഴയലത്തെത്താൻ കഴിവില്ലാത്ത ബൗളർ, ബുമ്രയെ പറ്റി വീണ്ടും വിവാദ പരാമർശവുമായി മുൻ പാക് താരം അബ്ദുൾ റസാഖ്

abdul razaq
, ചൊവ്വ, 31 ജനുവരി 2023 (16:55 IST)
ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര പാക് പേസർ ഷഹീൻ അഫ്രീദിയുടെ മികവിൻ്റെ ഏഴയലത്ത് പോലുമെത്തില്ലെന്ന് മുൻ പാക് താരം അബ്ദുൾ റസാഖ്. പാകിസ്ഥാനിലെ പ്രാദേശിക ചാനലുമായി സംസാരിക്കവെയാണ് റസാഖ് ബുമ്രയെ ഷഹീൻ അഫ്രീദിയുമായി താരതമ്യം ചെയ്തത്. ഷഹീൻ്റെ മികവിൻ്റെ ഏഴയലത്ത് എത്താൻ പോലുമുള്ള കഴിവ് ബുമ്രയ്ക്കില്ലെന്ന് പറഞ്ഞ റസാഖ് പാക് പേസർമാരായ നസീം ഷായും ഹാരിസ് റൗഫും ഷഹീനെ പോലെ മികച്ച ബൗളർമാരാണെന്നും റസാഖ് പറഞ്ഞു.
 
2019ൽ ബുമ്രയെ ബേബി ബൗളറെന്നും താൻ കളിച്ചിരുന്ന കാലഘട്ടത്തിലാണ് ബുമ്ര കളിച്ചിരുന്നെങ്കിൽ അയാളെ അടിച്ചുപറത്തിയേനെയെന്നും റസാഖ് മുൻപ് പറഞ്ഞിരുന്നു. ഗ്ലെൻ മഗ്രാത്തിനെയും വസീം അക്രമിനെയുമെല്ലാം നേരിട്ട തനിക്ക് ബുമ്ര വെറും കുട്ടിയാണെന്നായിരുന്നു അന്ന് റസാഖ് പറഞ്ഞത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകകപ്പ് നേടിയതോടെ വന്നത് ലക്ഷക്കണക്കിന് മെസേജുകൾ, ഇൻസ്റ്റഗ്രാം എന്നെ ബ്ലോക്ക് ചെയ്തു: മെസ്സി