Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജസ്പ്രീത് ബുംറയുടെ കാര്യം ഒന്നും പറയാറായിട്ടില്ല; ഇനിയും കാത്തിരിക്കണം

നിലവിലെ അവസ്ഥ പരിഗണിച്ചാല്‍ ബുംറ പൂര്‍ണമായി ഫിറ്റ്‌നെസ് തെളിയിച്ചിട്ടില്ല

Jasprit Bumrah injury
, ചൊവ്വ, 31 ജനുവരി 2023 (08:57 IST)
ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ പരുക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായിട്ടില്ലെന്ന് ബിസിസിഐ അധികൃതര്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ ബുംറ കളിക്കുമോ എന്ന കാര്യം സംശയമാണ്. ബുംറയുടെ കാര്യത്തില്‍ എന്തെങ്കിലും പറയണമെങ്കില്‍ ഒരു മാസം കൂടി കാത്തിരിക്കണം. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ബുംറ കളിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പ് പറയാന്‍ പറ്റില്ലെന്നാണ് ബിസിസിഐ അധികൃതര്‍ അറിയിക്കുന്നത്. നിലവിലെ അവസ്ഥ പരിഗണിച്ചാല്‍ ബുംറ പൂര്‍ണമായി ഫിറ്റ്‌നെസ് തെളിയിച്ചിട്ടില്ല. അദ്ദേഹത്തിന്റെ തിരിച്ചുവരവ് നിലവില്‍ സംശയത്തിലാണെന്നും ബിസിസിഐ അധികൃതര്‍ വ്യക്തമാക്കി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ജു സെറ്റാണ്; ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കും