ഇന്ത്യന്‍ ക്രിക്കറ്റിന് ഒരിക്കലും മറക്കാനാവാത്ത വര്‍ഷമാണ് 2011. ഏകദിന ലോകകപ്പ് നേട്ടം 1983ന് ശേഷം രണ്ടാമതും സ്വന്തമാക്കി എന്നത് മാത്രമല്ല ഇതിഹാസതാരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ കരിയര്‍ ഒരു കിരീടനേട്ടമില്ലാതെ അവസാനിപ്പിച്ചില്ല എന്നതും 2011ലെ ലോകകപ്പ് നേട്ടത്തെ ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രിയങ്കരമാക്കുന്ന ഒന്നാണ്. യുവരാജ്, സെവാഗ്, സച്ചിന്‍, സഹീര്‍ ഖാന്‍ തുടങ്ങിയ സീനിയര്‍ താരങ്ങളും തങ്ങളുടെ കരിയറിന്റെ അവസാനക്കാലങ്ങളിലായിരുന്നു.
അന്ന് ലോകകപ്പ് കിരീടനേട്ടം സ്വന്തമാക്കിയ ടീമില്‍ യുവതാരങ്ങളായി ഉണ്ടായിരുന്നത് പ്രവീണ്‍ കുമാര്‍,പീയുഷ് ചൗള,സുരേഷ് റെയ്‌ന,ധോനി, വിരാട് കോലി, ആര്‍ അശ്വിന്‍ തുടങ്ങിയ താരങ്ങളായിരുന്നു. സച്ചിനില്‍ തുടങ്ങി സീനിയര്‍ താരങ്ങളെല്ലാം വിരമിച്ചപ്പോഴും അന്ന് ലോകകപ്പ് നേടിയ സ്‌ക്വാഡില്‍ ചില താരങ്ങള്‍ ബാക്കിയുണ്ടായിരുന്നു. അശ്വിന്റെ വിരമിക്കലോടെ ആ ടീമില്‍ ഇന്ന് ബാക്കിയുള്ളത് വിരാട് കോലി മാത്രമാണ്.