Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്മൃതി മന്ദാനയ്ക്ക് കിട്ടുന്നതിൻ്റെ പകുതി പോലും കിംഗ് ബാബറിനില്ല, പാക് ലീഗിലെ താരങ്ങളുടെ പ്രതിഫലം ഇങ്ങനെ

സ്മൃതി മന്ദാനയ്ക്ക് കിട്ടുന്നതിൻ്റെ പകുതി പോലും കിംഗ് ബാബറിനില്ല, പാക് ലീഗിലെ താരങ്ങളുടെ പ്രതിഫലം ഇങ്ങനെ
, ചൊവ്വ, 14 ഫെബ്രുവരി 2023 (12:04 IST)
പ്രഥമ വനിതാ പ്രീമിയർ ലീഗിൻ്റെ താരലേലത്തിൽ വമ്പൻ നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ. ഇന്ത്യൻ താരം സ്മൃതി മന്ദാനയാണ് ഇക്കുറി ഏറ്റവും വിലയേറിയ താരം.3.6 കോടി രൂപയ്ക്കാണ് താരത്തെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയത്. ഇന്ത്യയുടെ വനിതാ ലീഗിലെ താരങ്ങൾക്ക് ഒരു കോടിക്ക് മുകളിൽ പ്രതിഫലം ലഭിക്കുമ്പോൾ പാക് ലീഗിലെ പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലവും ഇതും തമ്മിൽ വലിയ അന്തരമുണ്ട്.
 
പാക് പ്രീമിയർ ലീഗിലെ താരങ്ങൾക്കും ഇന്ത്യൻ വനിതാ ലീഗിലെ താരങ്ങൾക്കും ലഭിക്കുന്ന പ്രതിഫലത്തിൻ്റെ അന്തരം വെച്ച് പാക് ലീഗിലെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ ആരാധകർ. പാക് ലീഗിലെയും ലോക ക്രിക്കറ്റിലെയും തന്നെ മികച്ച താരങ്ങളിലൊരാളായ ബാബർ അസമിന് ഒരു സീസണിൽ 1.39 കോടി രൂപ മാത്രമാണ് പിഎസ്എല്ലിൽ നിന്നും ലഭിക്കുന്നത്. സ്മൃതി മന്ദാനയ്ക്ക് ലഭിക്കുന്നതിൻ്റെ പകുതി പോലും ബാബറിന് ലഭിക്കുന്നില്ലെന്ന് ആരാധകർ പരിഹസിക്കുന്നു.
 
ഇമാദ് വസീം ഹസൻ അലി,ആസിഫ് അലി,ഷഹീൻ ഷാ അഫ്രീദി,റാഷിദ് ഖാൻ,ഫഖർ സമാൻ എന്നിങ്ങനെ മുൻനിര താരങ്ങൾക്ക് പാക് ലീഗിൽ ലഭിക്കുന്നത് ഒന്നര കോടിയിൽ താഴെയാണ്. ബിസിസിഐയുടെ വനിതാ പ്രീമിയർ ലീഗിലെ വനിതാ താരങ്ങളിൽ പലർക്കും ഒരു കോടിയിലധികം ലഭിക്കുമ്പോഴാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ മുൻനിര താരങ്ങൾക്ക് തുച്ഛമായ ശമ്പളം ലഭിക്കുന്നതെന്ന് ഇന്ത്യൻ ആരാധകർ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്‍ ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ജയസൂര്യ തന്നെ; വിവാദങ്ങളില്‍ നിറഞ്ഞുനിന്ന നായകന്‍ !