പ്രഥമ വനിതാ ഐപിഎൽ പോരാട്ടത്തിനുള്ള താരലേലത്തിൻ്റെ ആദ്യഘട്ടത്തിൽ ഇന്ത്യൻ താരം സ്മൃതി മന്ദാനയെ 3.40 കോടി രൂപയ്ക്ക് സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. അവസാന റൗണ്ട് വരെ മുംബൈ ഇന്ത്യൻസും താരത്തിന് വേണ്ടി രംഗത്തുണ്ടായിരുന്നെങ്കിലും 4.40 കോടിക്ക് ആർസിബി മന്ദാനെയെ ടീമിലെത്തിക്കുകയായിരുന്നു.
ഇന്ത്യൻ ടീം ക്യാപ്റ്റനായ ഹർമൻ പ്രീതിനായും ശക്തമായ ലേലം വിളിയാണ് നടന്നത്. മുംബൈയ്ക്കൊപ്പം ഡൽഹി ക്യാപ്പിറ്റൽസാണ് ഹർമാന് വേണ്ടി മത്സരിച്ചത്.1.8 കോടി രൂപയ്ക്കാണ് താരത്തെ മുംബൈ ടീമിലെത്തിച്ചത്.ഓസീസ് താരം എൽസി പെറിയെ 1.7 കോടിക്ക് ആർസിബി സ്വന്തമാക്കി.
ഓസീസ് ഓൾറൗണ്ടർ ആഷ്ലി ഗാർഡ്നർനായി 3.20 കോടി രൂപയാണ് ഗുജറാത്ത് ജയൻ്സ് മുടക്കിയത്. ന്യൂസിലൻഡ് താരം സോഫി ഡിവൈനിനെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്ക് ആർസിബി ടീമിലെത്തിച്ചു. ഇംഗ്ലണ്ട് താരം എക്ലിസ്റ്റണെ 1.80 കോടി രൂപയ്ക്ക് യുപി വാരിയേഴ്സും ടീമിലെത്തിച്ചു. ആറ് വിദേശതാരങ്ങളടക്കം പരമാവധി 18 കളിക്കാരെയാണ് ഓരോ ടീമിനും സ്വന്തമാക്കാനാവുക.