കോഹ്‌ലിയുടെ ബാറ്റിംഗ് ‘താണ്ഡവ’ത്തില്‍ ഇതാരും കണ്ടില്ല; പരമ്പരയില്‍ വന്‍ പരാജയമായത് ക്യാപ്‌റ്റന്റെ ഇഷ്‌ടതാരം
കോഹ്‌ലിയുടെ ബാറ്റിംഗ് ‘താണ്ഡവ’ത്തില്‍ ഇതാരും കണ്ടില്ല; പരമ്പരയില്‍ വന്‍ പരാജയമായത് ക്യാപ്‌റ്റന്റെ ഇഷ്‌ടതാരം
ഏകദിനത്തിലെന്ന പോലെ ടെസ്‌റ്റിലും ഇന്ത്യന്‍ ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി റെക്കോര്‍ഡുകള്‍ എഴുതിച്ചേര്‍ത്തു. ശ്രീലങ്കയ്‌ക്കെതിരായ മൂന്നു ടെസ്റ്റുകളുടെ പരമ്പരയിൽ നിരവധി റെക്കോര്‍ഡുകളാണ് കോഹ്‌ലി സ്വന്തം പേരിലാക്കിയത്.
ലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ 5000 റണ്‍സെന്ന നാഴികക്കല്ല് സ്വന്തമാക്കിയ കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ താവുമായി. ഈ ടെസ്‌റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ കരിയറിലെ ആറാം ഡബിള്‍ സെഞ്ചുറി കുറിച്ച കോഹ്‌ലി വിന്‍ഡീസ് ഇതിഹാസം ബ്രയന്‍ ലാറയുടെ പേരിലുണ്ടായിരുന്ന ടെസ്‌റ്റില്‍ അഞ്ച് ഇരട്ട സെഞ്ചുറിയെന്ന റെക്കോര്‍ഡും തകര്‍ത്തു. കഴിഞ്ഞ 17 മാസത്തിനിടെ ആറ് ഇരട്ട് സെഞ്ചുറികളാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ അടിച്ചു കൂട്ടിയത്.
ഒരുവശത്ത് കോഹ്‌ലി നേട്ടങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ ടീം ഇന്ത്യയുടെ വിശ്വസ്‌തന്‍ എന്ന പേരിലറിയപ്പെടുന്ന അജിങ്ക്യ രഹാനെ വന്‍ പരാജയമായി. പരമ്പരയിലാകെ 17 റൺസ് മാത്രം നേടിയ രഹാനെ ആരാധകരെ നിരാശപ്പെടുത്തി. അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്നായി 4, 0, 2, 1, 10 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോര്‍.
ഏകദിനത്തിലും ടെസ്‌റ്റിലും വിശ്വസിക്കാവുന്ന താരമെന്ന ലേബലുള്ള രഹാനെയുടെ ബാറ്റിംഗിലെ പരാജയം ഇന്ത്യന്‍ ടീമിനെയും കോഹ്‌ലിയേയും സമ്മര്‍ദ്ദത്തിലാക്കും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോളാണ് രഹാനെയുടെ പരാജയമായത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്‌റ്റ് പരമ്പരയെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പുള്ള സന്നാഹ മത്സരമായിട്ടായിരുന്നു ഇന്ത്യ കണ്ടിരുന്നത്.