Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിസിസിഐ മുഖ്യ സെലക്ടറായി അജിത് അഗാർക്കർ, പ്രതിഫലത്തുകയിൽ വർധന

ബിസിസിഐ മുഖ്യ സെലക്ടറായി അജിത് അഗാർക്കർ, പ്രതിഫലത്തുകയിൽ വർധന
, ബുധന്‍, 5 ജൂലൈ 2023 (13:04 IST)
ബിസിസിഐ മുഖ്യ സെലക്ടറായി ഇന്ത്യന്‍ മുന്‍താരം അജിത് അഗാര്‍ക്കറെ തെരെഞ്ഞെടുത്തു. സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങി മുന്‍ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ്മയ്ക്ക് പകരമാണ് നിയമനം. ഇന്ത്യക്കായി 26 ടെസ്റ്റും 191 ഏകദിന മത്സരങ്ങളും 4 ടി20 മത്സരങ്ങളും അഗാര്‍ക്കര്‍ കളിച്ചിട്ടുണ്ട്. നേരത്തെ മുംബൈ ടീമിന്റെ മുഖ്യ സെലക്ടറായും ഡെല്‍ഹി ക്യാപിറ്റല്‍സിന്റെ സഹപരിശീലകനായും അഗാര്‍ക്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
നിലവില്‍ ഒരു കോടി രൂപയാണ് സെലക്ടര്‍ സ്ഥാനത്തിന് പ്രതിഫലമായി ബിസിസിഐ നല്‍കുന്നത്. ഈ പ്രതിഫലം 2 കോടി രൂപയായി ഉയര്‍ത്തിയേക്കും. അജിത് അഗാര്‍ക്കര്‍ക്ക് പുറമെ രവി ശാസ്ത്രി,ദിലീപ് വെങ്‌സര്‍ക്കാര്‍ തുടങ്ങിയവരുടെ പേരുകളാണ് ഉയര്‍ന്ന് കേട്ടിരുന്നത്. ഇന്ത്യക്കായി ടെസ്റ്റില്‍ 58 വിക്കറ്റും ഏകദിനത്തില്‍ 288 വിക്കറ്റും ടി20യില്‍ 3 വിക്കറ്റും അഗാര്‍ക്കര്‍ നേടിയിട്ടുണ്ട്
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലക്ഷ്യം ഏകദിന ലോകകപ്പ്: അജിത് അഗാര്‍ക്കറെ ചീഫ് സെലക്ടറായി നിയമിച്ചു