Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യ ടെസ്റ്റിൽ ആ സൂപ്പർതാരം ഉണ്ടായേക്കില്ല, ആകാശ് ചോപ്ര പറയുന്നു

ആദ്യ ടെസ്റ്റിൽ ആ സൂപ്പർതാരം ഉണ്ടായേക്കില്ല, ആകാശ് ചോപ്ര പറയുന്നു
, തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (17:39 IST)
ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാനായ കെഎൽ രാഹുൽ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ കളിച്ചേക്കില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണറും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. ടെസ്റ്റ് മത്സരങ്ങൾക്ക് മുന്നോടിയായുള്ള രണ്ട് പരിശീലനമത്സരങ്ങളിലും രാഹുൽ കളിച്ചിരുന്നില്ല. ആദ്യ ടെസ്റ്റിൽ താരം ഉണ്ടാകില്ല എന്നതിന്റെ സൂചനയാണിതെന്നും ചോപ്ര പറഞ്ഞു.
 
അതേ സമയം ടെസ്റ്റ് ക്രിക്കറ്റിൽ മോശമല്ലാത്ത റെക്കോർഡുള്ള രാഹുലിന് ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഓപ്പണറാകാൻ സാധിക്കുമെന്ന് ചോപ്ര പറയുന്നു. കഴിഞ്ഞ 10 ടെസ്റ്റ് ഇന്നിങ്സുകളിൽ നിന്ന് കാര്യമായ പ്രകടനം കെഎൽ രാഹുൽ നടത്തിയിരുന്നില്ല. 34.58 ശരാശരിയിൽ 5 സെഞ്ചുറികളടക്കം 2006 റൺസാണ് രാഹുൽ നേടിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വെസ്റ്റിൻഡീസിനെതിരെയാണ് രാഹുൽ അവസാനമായി ഇന്ത്യക്കായി കളിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോലിയോട് ഒരു മയത്തിലൊക്കെ ഏറ്റുമുട്ടണം, അല്ലെങ്കിൽ അയാൾ ഒരു ദയയും കാണിക്കില്ല, ഓസീസിന് മുന്നറിയിപ്പുമായി ആരോൺ ഫിഞ്ച്