Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs England 4th Test: ബുംറയില്ലെന്ന് കരുതി ആശ്വസിച്ച ഇംഗ്ലണ്ടിന് എട്ടിന്റെ പണി കൊടുത്ത് അരങ്ങേറ്റക്കാരന്‍; ആദ്യ മണിക്കൂറില്‍ ആകാശിന് മൂന്ന് വിക്കറ്റ് !

അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1 ന് ലീഡ് ചെയ്യുകയാണ് ഇന്ത്യ

Akash Deep, India vs England

രേണുക വേണു

, വെള്ളി, 23 ഫെബ്രുവരി 2024 (10:58 IST)
Indian Team

India vs England 4th Test: റാഞ്ചി ടെസ്റ്റില്‍ ഇംഗ്ലണ്ട് പതറുന്നു. സ്‌കോര്‍ ബോര്‍ഡില്‍ നൂറ് റണ്‍സ് ആകും മുന്‍പ് ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 100 റണ്‍സ് നേടിയിട്ടുണ്ട്. 57 റണ്‍സിലാണ് ഇംഗ്ലണ്ടിന് മൂന്നാം വിക്കറ്റ് നഷ്ടമായത്. 12 റണ്‍സുമായി ജോ റൂട്ടും 33 റണ്‍സുമായി ജോണി ബെയര്‍സ്‌റ്റോയും ആണ് ക്രീസില്‍. 
 
സാക് ക്രൗലി (42 പന്തില്‍ 42), ബെന്‍ ഡക്കറ്റ് (21 പന്തില്‍ 11), ഒലി പോപ്പ് (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ജസ്പ്രീത് ബുംറയ്ക്ക് പകരം പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ച ആകാശ് ദീപാണ് മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്. അരങ്ങേറ്റ മത്സരത്തില്‍ ആദ്യ ഓവര്‍ മുതല്‍ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ പരീക്ഷിക്കുകയായിരുന്നു ആകാശ് ദീപ്. ഏഴ് ഓവറില്‍ 24 റണ്‍സ് വഴങ്ങിയാണ് ആകാശ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. 
 
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1 ന് ലീഡ് ചെയ്യുകയാണ് ഇന്ത്യ. റാഞ്ചിയില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ടോസ് ലഭിച്ച ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs England, 4th Test: ടോസ് ഇംഗ്ലണ്ടിന്, ബാറ്റിങ് തിരഞ്ഞെടുത്തു; ആകാശ് ദീപിന് അരങ്ങേറ്റം