രോഹിത് മറ്റൊരു സെവാഗോ? കളി അറിയാവുന്ന കളിക്കാരൻ !

ചിപ്പി ഫീലിപ്പോസ്

ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (12:20 IST)
രോഹിത് ശർമയ്ക്ക് പകരമാകാൻ ആർക്കും സാധ്യമല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടി ഇന്ത്യൻ വിജയശിൽപിയായ താരമാണ് ഹിറ്റ്മാൻ. ഓപ്പണർ വേഷത്തിലെത്തിയ ആദ്യ ടെസ്റ്റിൽ തന്നെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയ ആദ്യ ഇന്ത്യക്കാരനാണ് രോഹിത്. 
 
ഒന്നാം ഇന്നിങ്സിൽ 176 റൺസും രണ്ടാം ഇന്നിംഗ്സിൽ 127 റൺസുമാണ് രോഹിത് അടിച്ചെടുത്തത്. ടെസ്റ്റിൽ സെഞ്ച്വറി വഴങ്ങില്ല എന്ന അപവാദമാണ് രോഹിത് പൊളിച്ചടുക്കിയത്. ഇന്ത്യയുടെ തന്നെ മുൻ ഓപ്പണർ വീരേന്ദർ സേവാഗിന്റെ ശൈലിയോടാണ് ഹിറ്റ്മാനെ എല്ലാവരും വിശേഷിപ്പിക്കുന്നത്. 
 
സേവാഗിന്റെ മറ്റൊരു പകർപ്പാണ് രോഹിത്തെന്ന് സോഷ്യൽ മീഡിയ പറയുന്നു. സജീവ ക്രിക്കറ്റിൽ സേവാഗിന്റെ സമകാലികനായിരുന്ന പാക്കിസ്ഥാൻ താരം ശുഐബ് അക്തറിനും മറിച്ചല്ല പറയുവാനുള്ളത്. സേവാഗിനേക്കാൾ ‘കളി അറിയാവുന്ന’ താരമാണ് രോഹിത് എന്നാണ് അക്തറിന്റെ കണ്ടെത്തൽ.
 
കണ്ണും പൂട്ടി ബാറ്റ് വീശുന്ന താരമാണ് സെവാഗ്, എന്നാൽ അതിനേക്കാൾ മെച്ചപ്പെട്ട ടെക്നിക്കുകൾ കൈവശമുള്ള ആളാണ് രോഹിത്. ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാൻഡായി രോഹിത് മാറിക്കഴിഞ്ഞു. മികച്ച ടൈമിങ്ങും വൈവിധ്യമാർന്ന ഷോട്ടുകളും അഴകാർന്നൊരു ശൈലിയും അദ്ദേഹത്തിനുണ്ട്. ടെസ്റ്റിൽ രോഹിത് അത്ര താൽപ്പര്യം കാണിച്ചിരുന്നില്ല. എന്നാൽ, അടുപ്പിച്ചുള്ള രണ്ട് സെഞ്ച്വറിയോട് കൂടി ആ പേരുദോഷവും രോഹിത് മാറ്റിയെന്ന് അക്തർ പറയുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഗൗതം ഗംഭീറിന്റെ കരിയര്‍ പാതിവഴിയില്‍ അവസാനിക്കാന്‍ കാരണക്കാരന്‍ താൻ; അവകാശവാദവുമായി പാക് താരം