Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണിക്കൊപ്പമെത്തി രോഹിത്, കോഹ്ലിക്ക് ഇനിയും ദൂരമേറെ !

ധോണിക്കൊപ്പമെത്തി രോഹിത്, കോഹ്ലിക്ക് ഇനിയും ദൂരമേറെ !

എസ് ഹർഷ

, തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (11:41 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന രണ്ട് ടി20 മത്സരങ്ങളിലും ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയ്ക്ക് തിളങ്ങാനായില്ല. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാം ടി20യില്‍ ഒമ്പത് റണ്‍സ് മാത്രമായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. എന്നാല്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ മറ്റൊരു റെക്കോഡ് രോഹിത്ത് സ്വന്തമാക്കി.
 
ഇന്ത്യന്‍ ജേഴ്‌സിയില്‍ ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിച്ച താരങ്ങളില്‍ ഒരാളായിരിക്കുകയാണ് ഹിറ്റ്മാൻ.  ഇക്കാര്യത്തില്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയാണ് മുൻപിൽ. ധോണിക്കൊപ്പമെത്താൻ കഴിഞ്ഞതിന്റെ സന്തോഷമാണ് രോഹിതിനു. ഇരുവരും 98 മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ചു. 78 മത്സരങ്ങള്‍ കളിച്ച സുരേഷ് റെയ്നയാണ് ഇവര്‍ക്കു പിന്നിലുള്ളത്. അതേസമയം, ഇവർക്കൊപ്പമെത്താൻ വിരാടിനു ഇനിയും ഏറെ ദൂരമുണ്ട്. 72 മത്സരങ്ങളാണ് വിരാട് കോഹ്ലി കളിച്ചിട്ടുള്ളത്.
 
ട്വന്റി ട്വന്റിയില്‍ 2443 റണ്‍സാണ് ഇതുവരെ രോഹിത് ശര്‍മയുടെ സമ്പാദ്യം. ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട് രോഹിത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഒന്നാമത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണിയുടെ ‘യാത്ര’ അവസാനിച്ചു? അവധി നീട്ടിയത് ആരുടെ ആവശ്യപ്രകാരം?