ഇന്ത്യൻ പേസ് സെൻസേഷനായ ജസ്‌പ്രീത് ബുമ്രയുടെ ബൗളിങ് ആക്ഷൻ പരിക്കുകൾ പറ്റാൻ സാധ്യതയുള്ളതാണെന്ന് ക്രിക്കറ്റ് വിദഗ്ധർ നിരവധി തവണ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. റാവൽപിണ്ടി എക്സ്‌പ്രസായ ഷോയേബ് അക്തറും അതേ കാര്യം തന്നെ ആവർത്തിരിച്ചിരിക്കുകയാണ് ഇപ്പോൾ. ആകാശ് ചോപ്രയുമായി യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അക്തര്‍.
മൂന്ന് ഫോർമാറ്റിലും ഒരുമിച്ച് കളിക്കുന്നതിനെ പറ്റി ബുമ്ര ഒരിക്കൽ കൂടി ചിന്തിക്കണമെന്നാണ് അക്തറിന്റെ അഭിപ്രായം.വേഗത്തില്‍ പരിക്കേല്‍ക്കാന്‍ സാധ്യതയുള്ള ആക്ഷനാണ് ബൂമ്രയുടേത്. മൂന്ന് ഫോര്‍മാറ്റുകളിലും ഒരുമിച്ച് കളിക്കുന്നത് ബുമ്ര നിയന്ത്രിക്കണം.
അദ്ദേഹത്തിന്റെ റണ്ണപ്പിൽ കുഴപ്പമൊന്നും കാണുന്നില്ല. പക്ഷേ ആക്ഷനാണ് പ്രശ്‌നം. പുറംഭാഗത്ത് അധികഭാരം നൽകുന്ന ആക്ഷനാണ് ബുമ്രയുറ്റേത്. ഇത് പുറം വേദനയ്‌ക്കും ഒപ്പം കരിയർ തന്നെ പ്രശ്‌നത്തിലാക്കാനും സാധ്യതയേറെയാണ് അക്തർ പറഞ്ഞു.