Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്റ്റാർക്കിനോട് അങ്ങനെ പറയാൻ ചില്ലറ ധൈര്യം പോര, ചെക്കൻ കൊള്ളാം ക്ലാസ് പ്ലെയർ: ജയ്സ്വാളിനെ പുകഴ്ത്തി അലിസ്റ്റർ കുക്ക്

Jaiswal- Starc

അഭിറാം മനോഹർ

, ചൊവ്വ, 3 ഡിസം‌ബര്‍ 2024 (20:35 IST)
ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി പ്രകടനവുമായി തിളങ്ങിയ ഇന്ത്യയുടെ യുവ ഓപ്പണിംഗ് താരം യശ്വസി ജയ്‌സ്വാളിനെ പ്രശംസിച്ച് ഇംഗ്ലണ്ട് ഇതിഹാസ താരം അലിസ്റ്റര്‍ കുക്ക്. ഇംഗ്ലണ്ട് ജയ്‌സ്വാളിന്റെ ആഘോഷങ്ങള്‍ ഒരുപാട് കണ്ടതാണെന്നും ഇത്തവണ അത് ഓസ്‌ട്രേലിയക്കെതിരെ ആയതില്‍ സന്തോഷമുണ്ടെന്നും കുക്ക് പറഞ്ഞു. കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 712 റണ്‍സുമായി ജയ്‌സ്വാള്‍ തിളങ്ങിയിരുന്നു.
 
 അതേസമയം പെര്‍ത്ത് ടെസ്റ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ സ്ലെഡ്ജ് ചെയ്ത സംഭവത്തെ പറ്റിയും കുക്ക് മനസ്സ് തുറന്നു. സ്റ്റാര്‍ക്കിനെ സ്ലെഡ്ജ് ചെയ്യുക!, അതും മത്സരത്തില്‍ ഒരു വലിയ സ്‌കോറിലെത്തുന്നതിനും മുന്‍പ്, അതിന് വല്ലാത്ത ധൈര്യം വേണം. സ്റ്റാര്‍ക്കിനെതിരെ ഞാനും കളിച്ചിട്ടുണ്ട്. എന്തായാലും സ്ലോ ആയി പന്തെറിയുന്ന താരമല്ല സ്റ്റാര്‍ക്ക്. ഇനി സ്റ്റാര്‍ക്ക് സ്ലോ എറിഞ്ഞാലും ഞാന്‍ മിണ്ടതിരിക്കുകയെ ഉള്ളു. എന്നാല്‍ ജയ്‌സ്വാളിന് സ്റ്റാര്‍ക്കിനെ സ്ലെഡ്ജ് ചെയ്യാന്‍ പോലും ധൈര്യമുണ്ടായി. എനിക്ക് തോന്നുന്നത് ആദ്യ 15 ടെസ്റ്റുകള്‍ കഴിയുമ്പോള്‍ ജയ്‌സ്വാളിനൊപ്പം റണ്‍സ് നേടിയ മറ്റൊരു ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍ ഇല്ലെന്നാണ്. ബാറ്റ് ചെയ്യാന്‍ ഏറ്റവും പ്രയാസമുള്ള സ്ഥലത്താണ് അവന്റെ പ്രകടനം. എന്തൊരു ക്ലാസ് പ്ലെയര്‍. കുക്ക് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mithali Raj: അന്ന് ഞാൻ ഇന്ത്യൻ ക്യാപ്റ്റനാണ്, വിവാഹം കഴിഞ്ഞാൽ ക്രിക്കറ്റ് ഉപേക്ഷിച്ച് കുട്ടികളെ നോക്കണമെന്ന് അയാൾ പറഞ്ഞു: മിതാലി രാജ്