Select Your Language

Notifications

webdunia
webdunia
webdunia
webdunia

22 വയസ്സുള്ള ചെറിയ പയ്യൻ പോലും വെല്ലുവിളിക്കുന്നു, ഇന്ത്യയെ പാഠം പഠിപ്പിക്കണം, സ്റ്റാർക്കിനെ കളിയാക്കാൻ അവൻ വളർന്നിട്ടില്ല: മിച്ചൽ ജോൺസൺ

Mitchell Johnson

അഭിറാം മനോഹർ

, ചൊവ്വ, 3 ഡിസം‌ബര്‍ 2024 (13:34 IST)
Mitchell Johnson
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ഉപദേശവുമായി മുന്‍ ഓസീസ് പേസറായ മിച്ചല്‍ ജോണ്‍സണ്‍. ഒരു യുദ്ധത്തിന് ഇറങ്ങുന്നത് പോലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ വാശിയോടെ കളിക്കണമെന്നാണ് ഓസീസ് താരങ്ങളോട് മിച്ചല്‍ ജോണ്‍സണ്‍ ആവശ്യപ്പെട്ടത്. 22 വയസ്സ് മാത്രം പ്രായമുള്ള അതും ഓസീസ് മണ്ണില്‍ ആദ്യമായി കളിക്കുന്ന യശ്വസി ജയ്‌സ്വാള്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ സ്ലെഡ്ജ് ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ കുറച്ചുകൂടി അഗ്രസീവായ സമീപനം പുലര്‍ത്തണമെന്നും മിച്ചല്‍ ജോണ്‍സണ്‍ പറഞ്ഞു.
 
 പെര്‍ത്ത് ടെസ്റ്റില്‍ പരാജയപ്പെട്ട സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍ എന്നിവര്‍ക്ക് പകരക്കാരെ കണ്ടെത്തണമെന്നും ജോണ്‍സണ്‍ ആവശ്യപ്പെട്ടു. പെര്‍ത്ത് ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഹര്‍ഷിത് റാണയോട് നിന്നേക്കാള്‍ വേഗത്തില്‍ പന്തെറിയാന്‍ തനിക്ക് സാധിക്കുമെന്ന് മിച്ചല്‍ സ്റ്റാര്‍ക്ക് പറഞ്ഞിരുന്നു. ഇതിന് മറുപടിയായി യശ്വസി ജയ്‌സ്വാള്‍ പ്രതികരിച്ചിരുന്നു. സ്റ്റാര്‍ക്കിന്റെ ഓവറിനിടെ പന്തിന് സ്പീഡില്ല എന്നായിരുന്നു ജയ്‌സ്വാളിന്റെ പരിഹാസം. ബാറ്റ് കൊണ്ട് യശ്വസി ജയ്‌സ്വാളും വിരാട് കോലിയും ബൗളിംഗില്‍ ജസ്പ്രീത് ബുമ്രയും തിളങ്ങിയതോടെ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന് വിജയിച്ചിരുന്നു. ഡിസംബര്‍ 6 മുതലാണ് പരമ്പരയിലെ രണ്ടാം മത്സരം ആരംഭിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റൈറ്റ്സ് വാങ്ങാതെയാണോ പടമെടുത്തത്!, വിടാമുയർച്ചി നിർമാതാക്കൾക്ക് 150 കോടിയുടെ നോട്ടീസ് അയച്ച് ഹോളിവുഡ് കമ്പനി?