Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs West Indies Test Series: കളി കാണണമെങ്കില്‍ ഉറക്കം കളയണം ! ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പര നാളെ മുതല്‍, അറിയേണ്ടതെല്ലാം

ദൂരദര്‍ശന്‍ സ്‌പോര്‍ട്‌സ് (ഡിഡി സ്‌പോര്‍ട്‌സ്) ചാനലിലാണ് ടെസ്റ്റ് മത്സരങ്ങള്‍ തത്സമയം കാണാന്‍ സാധിക്കുക

India vs West Indies Test Series: കളി കാണണമെങ്കില്‍ ഉറക്കം കളയണം ! ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പര നാളെ മുതല്‍, അറിയേണ്ടതെല്ലാം
, ചൊവ്വ, 11 ജൂലൈ 2023 (13:11 IST)
India vs West Indies Test Series: ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു നാളെ (ജൂലൈ 12) തുടക്കം. രണ്ട് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ആദ്യം നടക്കുക. ജൂലൈ 12 ബുധനാഴ്ച മുതല്‍ ജൂലൈ 16 ഞായറാഴ്ച വരെയാണ് ഒന്നാം ടെസ്റ്റ്. ജൂലൈ 20 വ്യാഴാഴ്ച മുതല്‍ ജൂലൈ 24 തിങ്കളാഴ്ച വരെയാണ് രണ്ടാം ടെസ്റ്റ്. ജൂലൈ 27 മുതല്‍ ഏകദിന പരമ്പര തുടങ്ങും. മൂന്ന് ഏകദിനങ്ങളാണ് ഏകദിന പരമ്പരയില്‍ ഉള്ളത്. ഓഗസ്റ്റ് മൂന്ന് മുതലാണ് അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ട്വന്റി 20 പരമ്പര. 
 
ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കുക. അതായത് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരം തത്സമയം കാണണമെങ്കില്‍ ഇന്ത്യക്കാര്‍ ഉറക്കം കളയണമെന്ന് അര്‍ത്ഥം. 
 
ദൂരദര്‍ശന്‍ സ്‌പോര്‍ട്‌സ് (ഡിഡി സ്‌പോര്‍ട്‌സ്) ചാനലിലാണ് ടെസ്റ്റ് മത്സരങ്ങള്‍ തത്സമയം കാണാന്‍ സാധിക്കുക. ജിയോ സിനിമ, ഫാന്‍കോഡ് ആപ്പുകളിലും മത്സരം തത്സമയം കാണാന്‍ സാധിക്കും. 
 
ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, യഷ്വസി ജയ്‌സ്വാള്‍, അജിങ്ക്യ രഹാനെ, കെ.എസ്.ഭരത്, ഇഷാന്‍ കിഷന്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജയ്‌ദേവ് ഉനദ്കട്ട്, നവ്ദീപ് സൈനി 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകകപ്പ് കളിച്ചില്ലെങ്കില്‍ പാകിസ്ഥാനെ എട്ടിന്റെ പൂട്ടിട്ട് പൂട്ടൂം, ഐസിസി എടുക്കുക കടുത്ത അച്ചടക്ക നടപടി