“കുറച്ചെങ്കിലും ബുദ്ധി ഉപയോഗിക്കൂ...” - രോഹിത് ശര്‍മ അലറി, സെയ്‌നി ഞെട്ടിവിറച്ചു !

ജെയ്‌ന്‍ അനില്‍ തോമസ്
വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (20:24 IST)
രോഹിത് ശര്‍മ വളരെ കുറച്ച് സംസാരിക്കുന്ന ശാന്തപ്രകൃതിയായ ആള്‍ ആണ്. ബാറ്റ് ചെയ്യുമ്പോഴുള്ള സ്ഫോടനാത്മകതയൊന്നും സംസാരത്തിലും പെരുമാറ്റത്തിലും ഉണ്ടാകാറില്ല. അത്രയും കൂള്‍ ആയ രോഹിത്തിന്‍റെ പോലും കണ്‍‌ട്രോള്‍ പോകുന്ന ഒരു സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി.
 
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മൂന്നാം ട്വന്‍റി20 മത്സരം നടക്കുന്ന സമയം. പേസ് ബൌളര്‍ നവ്‌ദീപ് സെയ്‌നിയാണ് രോഹിത് ശര്‍മയുടെ നാവിന്‍റെ ചൂടറിഞ്ഞത്. പന്ത്രണ്ടാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ തെംബ ബാവുമയ്ക്കെതിരെ അലക്‍ഷ്യമായി പന്തെറിഞ്ഞതിനാണ് സെയ്‌നിയെ രോഹിത് ശര്‍മ പരസ്യമായി ശകാരിച്ചത്.
 
സെയ്നിയുടെ പന്തുകളില്‍ തുടര്‍ച്ചയായി ബൌണ്ടറികള്‍ പാഞ്ഞിട്ടും വീണ്ടും ലെഗ് സൈഡില്‍ ഫുള്‍ ടോസ് എറിയുന്നത് കണ്ട് നിയന്ത്രണം വിട്ട രോഹിത് ശര്‍മ്മ ‘അല്‍പ്പം ബുദ്ധി ഉപയോഗിക്കൂ’ എന്ന് ആംഗ്യത്തിലൂടെ സെയ്നിയോട് പറയുകയായിരുന്നു. ഇത് കണ്ട് പരിഭ്രാന്തനായ നവ്‌ദീപ് സെയ്‌നി പിന്നീട് തന്‍റെ ബൌളിംഗില്‍ നിയന്ത്രണം കൊണ്ടുവരികയും ചെയ്തു.
 
സെയ്‌നിക്കെതിരെ പൊട്ടിത്തെറിക്കുന്ന രോഹിത് ശര്‍മയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രണ്ട് ഓവറുകളില്‍ 25 റണ്‍സാണ് നവ്‌ദീപ് സെയ്‌നി വിട്ടുകൊടുത്തത്. മത്സരം ദക്ഷിണാഫ്രിക്ക ജയിക്കുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏഴിൽ ആറിലും തോൽക്കുന്നത് ലിവർപൂളിൻ്റെ നിലവാരമല്ല, റിസ്കെടുക്കാനാവില്ലായിരുന്നു: ആർനെ സ്ലോട്ട്

അഭിഷേക് നായര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുഖ്യ പരിശീലകന്‍

ടി20 ടീമിൽ അർഷദീപിന് ഇടമില്ല, എന്താണ് അവനോടുള്ള പ്രശ്നം?, ഗംഭീറിനെ ചോദ്യം ചെയ്ത് ആരാധകർ

ശീലമുണ്ട്, ഏത് ബാറ്റിംഗ് പൊസിഷനിലും കളിക്കാൻ തയ്യാർ:സഞ്ജു സാംസൺ

ഓരോ ദിവസവും ഞാൻ മെച്ചപ്പെടുന്നു, പിന്തുണച്ചവരോടും പ്രാർഥനകളിൽ എന്ന് ഉൾപ്പെടുത്തിയവരോടും നന്ദി: ശ്രേയസ് അയ്യർ

അടുത്ത ലേഖനം
Show comments