Select Your Language

Notifications

webdunia
webdunia
webdunia
webdunia

Yashasvi Jaiswal- Ajinkya Rahane: 2022ലെ പ്രശ്നങ്ങൾ തുടങ്ങി, ഡ്രസിങ്ങ് റൂമിലേക്ക് പോകാൻ രഹാനെ പറഞ്ഞതിൽ തുടക്കം,കുറ്റപ്പെടുത്തിയത് ഇഷ്ടമായില്ല രഹാനെയുടെ കിറ്റ് ബാഗ് ചവിട്ടിത്തെറിപ്പിച്ചു

Ajinkya rahane

അഭിറാം മനോഹർ

, വെള്ളി, 4 ഏപ്രില്‍ 2025 (18:49 IST)
Rahane- Jaiswal
ഇന്ത്യന്‍ ഓപ്പണിംഗ് താരമായ യശ്വസി ജയ്‌സ്വള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ വിട്ട് ഗോവയിലേക്ക് മാറാനുള്ള തീരുമാനത്തിന് പിന്നില്‍ മുംബൈ നായകനായ അജിങ്ക്യ രഹാനെയുമായുള്ള ഭിന്നതയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് അടുത്ത സീസണില്‍ ഗോവയ്ക്കായി കളിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജയ്‌സ്വാള്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന് അപേക്ഷ നല്‍കിയത്. മുംബൈയുടെ സ്ഥിരം ഓപ്പണിംഗ് താരമായിട്ടും ആഭ്യന്തര ക്രിക്കറ്റില്‍ ടീം മാറാനുള്ള ജയ്‌സ്വാളിന്റെ തീരുമാനം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്നതായിരുന്നു.
 
2022ലെ ദുലീപ് ട്രോഫി ഫൈനലിനിടെ നായകന്‍ രഹാനെയുമായുണ്ടായ ഉണ്ടായ ചെറിയ പ്രശ്‌നങ്ങളാണ് ജയ്‌സ്വാള്‍ ടീം മാറുന്നതിന് കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2022ലെ ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരെ വെസ്റ്റ് സോണിനായി ജയ്‌സ്വാള്‍ 323 പന്തില്‍ 263 റണ്‍സ് നേടിയിരുന്നു. എന്നാല്‍ ഫീല്‍ഡിങ്ങിനിടെ സൗത്ത് സോണ്‍ ബാറ്ററായ രവി തേജയെ ജയ്‌സ്വാള്‍ തുടര്‍ച്ചയായി സ്ലെഡ്ജ് ചെയ്തിരുന്നു. എന്നാല്‍ കളിക്കളത്തില്‍ മാന്യനായ രഹാനെ ഈ പെരുമാറ്റത്തില്‍ ജയ്‌സ്വാളിനെ താക്കീത് ചെയ്യുകയും ഡ്രസിംഗ് റൂമിലേക്ക് മടക്കുകയും ചെയ്തിരുന്നു. ആ മത്സരത്തില്‍ തുടര്‍ന്ന് 10 പേരുമായാണ് വെസ്റ്റ് സോണ്‍ ഫീല്‍ഡ് ചെയ്തത്.
 
 ഇതിന് ശേഷവും ജയ്‌സ്വാളിന്റെ ഷോഓട്ട് സെലക്ഷനുമായി ബന്ധപ്പെട്ട് മുംബൈ ടീം മാനേജ്‌മെന്റും ജയ്‌സ്വാളും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായി. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ 4,6 എന്നിങ്ങനെയായിരുന്നു ജയ്‌സ്വാളിന്റെ സ്‌കോറുകള്‍. ഇതോടെ ജയ്‌സ്വാളിന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്ത് മുംബൈ നായകന്‍ അജിങ്ക്യ രഹാനെയും പരിശീലകന്‍ ഓംകാര്‍ സാല്‍വിയും രംഗത്ത് വന്നിരുന്നു. ഇതില്‍ ദേഷ്യപ്പെട്ട് ജയ്‌സ്വാള്‍ രഹാനെയുടെ കിറ്റ് ബാഗ് ചവിട്ടിത്തെറിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പര്‍റയുന്നു.
 
 തന്നെ സ്ഥിരമായി സൂക്ഷ്മമായി നിരീക്ഷിക്കുന്ന മുംബൈ സംവിധാനത്തില്‍ ജയ്‌സ്വാള്‍ അസ്വസ്ഥനാണെന്നും ഇതാണ് ടീം വിടാന്‍ തീരുമാനിച്ചതിന് പിന്നിലുള്ള കാരണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഉത്തര്‍പ്രദേശില്‍ ജനിച്ച ജയ്‌സ്വാള്‍ 2019 മുതലാണ് മുംബൈയ്ക്കായി കളിക്കുന്നത്. മുംബൈയ്ക്കായി 36 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ കളിച്ച ജയ്‌സ്വാള്‍ 60.85 ശരാശരിയില്‍ 3712 റണ്‍സാണ് നേടിയിട്ടുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സ് കോഴിക്കോടും പന്ത് തട്ടിയേക്കും