ടീം ഇന്ത്യയ്ക്ക് അനില്‍ കുംബ്ലെയുടെ കര്‍ശന പെരുമാറ്റ ചട്ടം; ലംഘിച്ചാല്‍ അമ്പത് ഡോളര്‍ പിഴ
ടെസ്റ്റ് പരമ്പരക്കായി വെസ്റ്റിന്‍ഡീസിലെത്തിയ ടീം ഇന്ത്യയ്ക്ക് കര്‍ശന പെരുമാറ്റ ചട്ടം തയ്യാറാക്കി പുതിയ കോച്ച് അനില്‍ കുംബ്ലെ
ടെസ്റ്റ് പരമ്പരക്കായി വെസ്റ്റിന്‍ഡീസിലെത്തിയ ടീം ഇന്ത്യയ്ക്ക് കര്‍ശന പെരുമാറ്റ ചട്ടം തയ്യാറാക്കി പുതിയ കോച്ച് അനില്‍ കുംബ്ലെ. ഇതിന്റെ ഭാഗമായി പിഴ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ബസിന് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വൈകിയാല്‍ കളിക്കാര്‍ അമ്പത് ഡോളര്‍ പിഴ ഒടുക്കേണ്ടി വരും. എല്ലാ നാലാമത്തെ ദിവസവും ഔദ്യോഗികമായി ടീം മീറ്റിങ്ങ് നടക്കും. താനുമായി സംസാരിക്കണമെന്ന് ആഗ്രഹിക്കുന്ന കളിക്കാര്‍ക്ക് ഇതിനുള്ള അവസരമുണ്ടാകുമെന്നും കുംബ്ലെ അറിയിച്ചു.
വെസ്റ്റ് ഇന്‍സീസ് പര്യടനത്തിലുള്ള ടീമിലെ അംഗങ്ങള്‍ക്കിടയില്‍ അച്ചടക്കം ഉറപ്പുവരുത്താനുള്ള നടപടികളുടെ ഭാഗമായാണ് കുംബ്ലെയുടെ ഈ നീക്കങ്ങള്‍. കളിക്കാരുടെ പ്രശ്‌നങ്ങള്‍ ബി സി സി ഐയെയും മറ്റ് അധികൃതരെയും അറിയിക്കുന്ന കാര്യത്തിലും കുംബ്ലെ വളരെയേറെ ശ്രദ്ധിക്കുന്നുണ്ട്.
അനില്‍ കുംബ്ലെ പരിശീലകനായതിന് ശേഷമുളള ആദ്യത്തെ പരമ്പരയാണ് വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്നത്. ഈ മാസം 21നാണ് നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം. അതിനു ശേഷം ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി പതിമൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ കൂടി ടീം ഇന്ത്യ കളിക്കുന്നുണ്ട്.