ആറുവര്‍ഷം മുമ്പ് കളി മതിയാക്കാന്‍ തീരുമാനിച്ചിരുന്നു; അന്ന് അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍... സാനിയ മിര്‍സ മനസ്സു തുറക്കുന്നു
ആറുവര്‍ഷം മുമ്പ് കളി മതിയാക്കാന്‍ തീരുമാനിച്ചിരുന്നു; അന്ന് അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍... സാനിയ മിര്‍സ മനസ്സു തുറക്കുന്നു
ടെന്നിസ് ജീവിതം ആറുവര്‍ഷം മുമ്പ് മതിയാക്കാന്‍ താന്‍ തീരുമാനിച്ചിരുന്നെന്ന് ഇന്ത്യന്‍ ടെന്നിസ് ലോകത്തിന്റെ റാണി സാനിയ മിര്‍സ. എന്നാല്‍, അന്ന് അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ തന്റെ ജീവിതത്തിലെ ഏറ്റവും കനത്ത നഷ്‌ടമാകുമായിരുന്നു അതെന്നും സാനിയ പറഞ്ഞു.
സാനിയ മിര്‍സയുടെ ആത്മകഥ ‘എയ്സ് എഗന്‍സ്റ്റ് ഓഡ്സി’ലാണ് ഈ വെളിപ്പെടുത്തല്‍. ഹൈദരാബാദില്‍ ബോളിവുഡ് താരം ഷാരുഖ് ഖാന്‍ ആണ് സാനിയയുടെ ആത്മകഥ പ്രകാശനം ചെയ്തത്. പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനെ കണ്ടുമുട്ടിയതും 2010ല്‍ വിവാഹത്തില്‍ കലാശിച്ചതും മാര്‍ട്ടിന ഹിംഗിസുമൊത്തുള്ള വിജയപരമ്പരയുമെല്ലാം പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.