Publish Date: Tue, 10 Jan 2023 (14:50 IST)
Updated Date: Tue, 10 Jan 2023 (14:52 IST)
ചെറിയ ഇടവേളയ്ക്ക് ശേഷം ഏകദിനക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന വിരാട് കോലിയെ കാത്തിരിക്കുന്നത് അപൂർവ്വ റെക്കോർഡ്. സ്വന്തം നാട്ടിൽ ഏറ്റവുമധികം സെഞ്ചുറികളെന്ന സച്ചിൻ ടെൻഡുൽക്കറുടെ നേട്ടം മറികടക്കാൻ 2 സെഞ്ചുറികളാണ് കോലിക്ക് ആവശ്യമായിട്ടുള്ളത്. ശ്രീലങ്കക്കെതിരെ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ കളിക്കുന്നത്.
ഇന്ത്യയിൽ 19 ഏകദിനസെഞ്ചുറികളാണ് കോലി നേടിയിട്ടുള്ളത്. ഇനി ഒരു സെഞ്ചുറി കൂടി സ്വന്തമാക്കാനായാൽ സ്വന്തം നാട്ടിൽ 20 സെഞ്ചുറികളെന്ന സച്ചിൻ്റെ നേട്ടത്തിനൊപ്പമെത്താൻ കോലിക്കാകും. ശ്രീലങ്കക്കെതിരെ ഏകദിനത്തിൽ മികച്ച റെക്കോർഡാണ് കോലിക്കുള്ളത്. ശ്രീലങ്കക്കെതിരെ കളിച്ച 47 ഏകദിനങ്ങളിൽ നിന്നും 90.61 ശരാശരിയിൽ 8 സെഞ്ചുറികളും 11 അർദ്ധസെഞ്ചുറികളും ഉൾപ്പടെ 2220 റൺസാണ് കോലി നേടിയിട്ടുള്ളത്.