Publish Date: Thu, 01 Apr 2021 (16:23 IST)
Updated Date: Thu, 01 Apr 2021 (16:25 IST)
ഐപിഎല്ലിൽ സഞ്ജു സാംസണിന്റെ കീഴിൽ ഇറങ്ങുന്ന രാജസ്ഥാൻ റോയൽസിന് ആശ്വാസവാർത്ത. ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റ് മടങ്ങിയ സൂപ്പർതാരം ജോഫ്ര ആർച്ചർ ഐപിഎല്ലിൽ മടങ്ങിയെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ആദ്യ നാല് മത്സരങ്ങൾക്ക് ശേഷം ആർച്ചറുടെ സേവനം രാജസ്ഥാന് ലഭിക്കുമെന്ന് ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്തു. ഏപ്രില്‍ 12ന് പഞ്ചാബ് കിംഗിസിനെതിരെ ആണ് രാജസ്ഥാന്‍റെ ആദ്യ മത്സരം. 2018ല്‍ റോയല്‍സിലെത്തിയ ആര്‍ച്ചര്‍ കഴിഞ്ഞ രണ്ട് സീസണിലും ടീമിന്റെ ബൗളിങ് കുന്തമുന ആയിരുന്നു.