KCL 2024 Final: സെഞ്ചുറി തിളക്കത്തില്‍ സച്ചിന്‍ ബേബി; പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം ഏരീസ് കൊല്ലത്തിന്
ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിനു 213 റണ്‍സ് നേടി
Aries Kollam Sailors KCL 2024 Champions: പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം ഏരീസ് കൊല്ലം സെയിലേഴ്‌സിന്. ഫൈനലില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ ആറ് വിക്കറ്റിനു തോല്‍പ്പിച്ചു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ കൂറ്റന്‍ സ്‌കോര്‍ പിന്തുടരുകയായിരുന്ന കൊല്ലത്തിനു വേണ്ടി നായകന്‍ സച്ചിന്‍ ബേബി സെഞ്ചുറി നേടി.
ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിനു 213 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സ് നാല് വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് പന്തുകള്‍ ശേഷിക്കെ ലക്ഷ്യം കണ്ടു. 54 പന്തില്‍ എട്ട് ഫോറും ഏഴ് സിക്‌സും സഹിതം 105 റണ്‍സുമായി സച്ചിന്‍ ബേബി പുറത്താകാതെ നിന്നു. ടൂര്‍ണമെന്റിലെ സച്ചിന്റെ രണ്ടാം സെഞ്ചുറിയാണിത്. വത്സല്‍ ഗോവിന്ദ് 27 പന്തില്‍ 45 റണ്‍സ് നേടി സച്ചിന്‍ ബേബിക്ക് മികച്ച പിന്തുണ നല്‍കി. ഓപ്പണര്‍ അഭിഷേക് നായര്‍ 16 പന്തില്‍ 25 റണ്‍സെടുത്തു. മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്താണ് കൊല്ലം സെയിലേഴ്‌സിന്റെ മെന്റര്‍.
കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനു വേണ്ടി മരുതുങ്കല്‍ റഷീദ്, അഖില്‍ സ്‌കറിയ, നായകന്‍ റോഹന്‍ കുന്നുമല്‍ എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി.