Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് ഗുസ്തി സൂപ്പർ ലീഗ് പ്രഖ്യാപിച്ച് സാക്ഷി മാലിക്കും ഗീത ഫോഗട്ടും, അംഗീകരിക്കില്ലെന്ന് ഗുസ്തി ഫെഡറേഷൻ

Wrestling League

അഭിറാം മനോഹർ

, ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (18:39 IST)
Wrestling League
രാജ്യത്ത് ഗുസ്തി ചാമ്പ്യന്‍സ് സൂപ്പര്‍ ലീഗ് ആരംഭിക്കുന്നതായുള്ള പ്രഖ്യാപനവുമായി സാക്ഷി മാലിക്കും അമന്‍ ഷെറാവത്തും ഗീതാ ഫോഗട്ടും. തിങ്കളാഴ്ച സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു പ്രഖ്യാപനം. ഗുസ്തിയിലേക്ക് പുതിയ തലമുറയെ ആകര്‍ഷിക്കുക എന്നത് ലക്ഷ്യമിട്ടാണ് ലീഗ് ആരംഭിക്കുന്നത്. എന്നാല്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ അനുകൂല സമീപനം വന്നിട്ടില്ല.
 
ലൈംഗികാതിക്രമക്കേസില്‍ ഡബ്യു എഫ് ഐ മുന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെ നേരത്തെ സമരമുഖത്തുണ്ടായിരുന്നവരില്‍ സാക്ഷി മാലിക്കും ഉണ്ടായിരുന്നു. ഗീതാ ഫോഗട്ടാണ് ഗുസ്തി ചാമ്പ്യന്‍സ് സൂപ്പര്‍ ലീഗ് പ്രഖ്യാപനം നടത്തിയത്. ലീഗിന് ഫെഡറേഷന്‍ അനുമതി നല്‍കുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെച്ചു. എന്നാല്‍ ലീഗിന് അംഗീകാരം നല്‍കില്ലെന്നാണ് ഗുസ്തി ഫെഡറേഷന്റെ നിലപാട്. പ്രോ ഗുസ്തി ലീഗ് വീണ്ടും ആരംഭിക്കാനാണ് ഫെഡറേഷന്‍ ലക്ഷ്യമിടുന്നതെന്നാണ് ഗുസ്തി ഫെഡറേഷന്‍ വ്യക്തമാക്കുന്നത്.
 
 ഗുസ്തി താരങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് ലീഗുമായി മുന്നോട്ട് പോകാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഗെയിം പ്രമോട്ട് ചെയ്യാമെന്നും എന്നാല്‍ അതുമായി യോജിച്ച് പ്രവര്‍ത്തിക്കില്ലെന്നും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് സഞ്ജയ് സിങ്ങ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അത്ഭുതങ്ങൾ നടക്കുമോ? ഡൽഹിയിൽ നിന്നും പഞ്ചാബിലോട്ട് ചാടി പോണ്ടിംഗ്