Publish Date: Wed, 19 Apr 2023 (16:35 IST)
Updated Date: Wed, 19 Apr 2023 (16:38 IST)
യുവതാരം അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വരാനിരിക്കുന്ന മത്സരങ്ങളിലും മുംബൈ ഇന്ത്യന്‍സിന്റെ പ്ലേയിങ് ഇലവനില്‍ ഭാഗമാകും. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ അര്‍ജുന്‍ ടീമില്‍ വേണമെന്ന നിലപാടിലാണ് നായകന്‍ രോഹിത് ശര്‍മ. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തിലെ അര്‍ജുന്റെ പ്രകടനമാണ് മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റിനെ തൃപ്തിപ്പെടുത്തിയിരിക്കുന്നത്. അതേസമയം അര്‍ജുന്റെ ബൗളിങ്ങിന് വേഗത കുറവാണെന്ന വിമര്‍ശനവും ആരാധകര്‍ക്കിടയിലുണ്ട്.