Select Your Language

Notifications

webdunia
webdunia
webdunia
webdunia

പടിക്കലും പരാഗും ഇന്നും ടീമിൽ ഇടം പിടിക്കുമോ? രാജസ്ഥാൻ്റെ ഇന്നത്തെ പോരാട്ടം ലഖ്നൗവിനെതിരെ

പടിക്കലും പരാഗും ഇന്നും ടീമിൽ ഇടം പിടിക്കുമോ? രാജസ്ഥാൻ്റെ ഇന്നത്തെ പോരാട്ടം ലഖ്നൗവിനെതിരെ
, ബുധന്‍, 19 ഏപ്രില്‍ 2023 (14:52 IST)
ഐപിഎല്ലിൽ തുടർച്ചയായ നാലാം വിജയം ലക്ഷ്യമിട്ട് സഞ്ജു സാംസണിൻ്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങുന്നു. ലഖ്നൗ സൂപ്പർ ജയൻ്സാണ് രാജസ്ഥാൻ്റെ എതിരാളികൾ. പോയിൻ്റ് ടേബിളിൽ ആദ്യ 2 സ്ഥാനത്ത് നിൽക്കുന്ന ടീമുകൾ തമ്മിൽ ഇന്ന് ഏറ്റുമുട്ടുമ്പോൾ തീ പാറുന്ന പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
 
സഞ്ജു സാംസൺ,ജോസ് ബട്ട്‌ലർ,ഷിമ്രോൺ ഹെറ്റ്മെയർ,യശ്വസി ജയ്സ്വാൾ എന്നീ ബാറ്റർമാരിലാണ് രാജസ്ഥാൻ്റെ പ്രതീക്ഷ. പവർപ്ലേ മുതലെക്കുന്ന ജയ്സ്വാൾ-ബട്ട്‌ലർ സഖ്യം ലഖ്നൗവിന് തലവേദന സൃഷ്ടിക്കും. അതേസമയം റൺസ് കണ്ടെത്തുന്നുവെങ്കിലും ഓപ്പണർ കെ എൽ രാഹുലിൻ്റെ മെല്ലെപ്പോക്ക് ലഖ്നൗവിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. എന്നാൽ നിക്കോളാസ് പുറൻ,മാർക്കസ് സ്റ്റോയ്നിസ് എന്നീ വമ്പനടിക്കാർ ഏത് ബൗളിംഗ് നിരയേയും കശക്കിയെറിയാൻ കഴിവുള്ളവ ബിഗ് ഹിറ്റർമാരാണ്.
 
അശ്വിൻ വരെ നീളുന്ന രാജസ്ഥാൻ ബാറ്റിംഗ് നിര താളത്തിലെത്തിയെങ്കിലും ദേവ്ദത്ത് പടിക്കൽ,റിയാൻ പരാഗ് എന്നിവരുടെ മോശം പ്രകടനം രാജസ്ഥാന് തിരിച്ചടിയാണ്. തുടർച്ചയായി പരാജയപ്പെട്ട റിയാൻ പരാഗിന് പകരം മറ്റൊരു താരത്തെ രാജസ്ഥാൻ പരീക്ഷിക്കുമോ എന്നതാണ് ആരാധകർ കാത്തിരിക്കുന്നത്. ബൗളിംഗിൽ ട്രെൻ്റ് ബോൾട്ടും,കുൽദീപ് സെന്നും ചഹലും അശ്വിനുമെല്ലാം അടങ്ങുന്ന രാജസ്ഥാൻ ബൗളിംഗ് നിര ശക്തമാണ്. മാർക്ക് വുഡ്,ആവേശ് ഖാൻ എന്നീ താരങ്ങളാണ് ലഖ്നൗ ബൗളിംഗിൻ്റെ കരുത്ത്. ഇതിൽ ആവേശ് ഖാൻ മോശം ഫോമിലാണ് എന്നത് ലഖ്നൗവിനെ ദൂർബലപ്പെടുത്തുന്നുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ