Christain Eriksen, Denmark
2021ലെ യൂറോകപ്പ് മത്സരങ്ങള്‍ കണ്ട ഫുട്‌ബോള്‍ പ്രേമികളാരും തന്നെ ഒരിക്കലും മറക്കാത്ത പേരായിരിക്കും ഡെന്മാര്‍ക്ക് താരമായ ക്രിസ്റ്റ്യന്‍ എറിക്‌സണിന്റേത്. 2021 ജൂണ്‍ 12ന് ഡെന്മാര്‍ക്ക്- ഫിന്‍ലന്‍ഡ് മത്സരത്തിനിടെ എഹിര്‍ ഹാഫിലെ ത്രോയില്‍ പന്ത് സ്വീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ഹൃദയാഘതത്തെ തുടര്‍ന്ന് താഴെ വീണ ക്രിസ്റ്റ്യന്‍ എറിക്‌സണിനായി ഫുട്‌ബോള്‍ ലോകമാകെ പ്രാര്‍ഥനയിലായിരുന്നു. ഫിന്‍ലന്‍ഡ് ആരാധകര്‍ താഴേക്ക് എറിഞ്ഞുകൊടുത്ത ഫിന്‍ലന്‍ഡ് പതാകകൊണ്ട് മറ തീര്‍ത്തുകൊണ്ടായിരുന്നു എറിക്‌സണ് ആവശ്യമായ വൈദ്യസഹായം നല്‍കിയത്. 15 മിനിറ്റോളം പ്രഥമ ശുശ്രൂഷ നല്‍കിയതിന് ശേഷമായിരുന്നു എറിക്‌സണെ ആശുപത്രിയിലേക്കെത്തിച്ചത്. വൈകാതെ തന്നെ താരം അപകടനില തരണം ചെയ്യുകയും ചെയ്തു.
അന്ന് മത്സരം റദ്ദാക്കിയതായി അറിയിപ്പ് വന്നെങ്കിലും രു ടീമിലെയും താരങ്ങളുടെ അഭ്യര്‍ഥന മൂലം പുനരാരംഭിച്ചിരുന്നു. മത്സരത്തില്‍ ഡെന്മാര്‍ക്ക് പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ മരണത്തെ വിജയിച്ച് 3 വര്‍ഷങ്ങള്‍ക്കിപ്പുറം ജര്‍മനിയില്‍ യൂറോകപ്പ് മത്സരങ്ങള്‍ നടക്കുമ്പോള്‍ ഡെന്മാര്‍ക്ക് ടീമിന്റെ ഭാഗമാണ് ക്രിസ്റ്റ്യന്‍ എറിക്‌സണ്‍. സ്ലോവേനിയക്കെതിരായ മത്സരത്തില്‍ ഡെന്മാര്‍ക്ക് വിജയിച്ചപ്പോള്‍ 17മത് മിനിറ്റില്‍ ഡെന്മാര്‍ക്കിനായി ഗോള്‍ നേടാന്‍ എറിക്‌സണിനായി. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണത്തെ മുന്നില്‍ കണ്ട ഇടത്ത് നിന്നും ടീമിന്റെ വിജയശില്പിയായി മാറിയായ എറിക്‌സണിന്റെ ഗോളിനെ ആഘോഷിക്കുന്ന തിരക്കിലാണ് ഫുട്‌ബോള്‍ ലോകം. മരണത്തെ അതിജീവിച്ചവനാണ് അവന്‍ ആഘോഷിക്കാതിരിക്കുന്നത് എങ്ങനെ.