Asia Cup 2023, India vs Bangladesh: ഏഷ്യാ കപ്പ് ഫൈനല്‍ എത്തിയ ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റു ! നാണക്കേട്
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 49.5 ഓവറില്‍ 259 ന് ഓള്‍ഔട്ടായി
Asia Cup 2023, India vs Bangladesh: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഏഷ്യാ കപ്പ് ഫൈനല്‍ കാണാതെ പുറത്തായ ബംഗ്ലാദേശിനോടാണ് ഇന്ത്യ ആറ് റണ്‍സിന് തോറ്റത്. അതേസമയം ഇന്ത്യ നേരത്തെ തന്നെ ഏഷ്യാ കപ്പ് ഫൈനലില്‍ പ്രവേശിച്ചിരുന്നു. ശ്രീലങ്കയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 49.5 ഓവറില്‍ 259 ന് ഓള്‍ഔട്ടായി. ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറി (133 പന്തില്‍ 121) പാഴായി. അക്ഷര്‍ പട്ടേല്‍ (34 പന്തില്‍ 42) പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. രോഹിത് ശര്‍മ (പൂജ്യം), തിലക് വര്‍മ (അഞ്ച്), കെ.എല്‍.രാഹുല്‍ (19), ഇഷാന്‍ കിഷന്‍ (അഞ്ച്) എന്നിവര്‍ നിറം മങ്ങിയതാണ് ഇന്ത്യയുടെ തോല്‍വിക്ക് പ്രധാന കാരണം. ബംഗ്ലാദേശിന് വേണ്ടി മുഷ്ഫിഖര്‍ റഹ്മാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. തന്‍സിം ഹസന്‍, മഹെദി ഹസന്‍ എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുകള്‍.
59-4 എന്ന നിലയില്‍ തകര്‍ന്ന ബംഗ്ലാദേശിനെ ഷാക്കിബ് അല്‍ ഹസന്‍ (85 പന്തില്‍ 80), തൗഹിദ് ഹൃദോയ് (81 പന്തില്‍ 54), നസും അഹമ്മദ് (45 പന്തില്‍ 44) എന്നിവര്‍ ചേര്‍ന്നാണ് മികച്ച നിലയിലേക്ക് എത്തിച്ചത്. വാലറ്റത്ത് മഹെദി ഹസന്‍ (23 പന്തില്‍ പുറത്താകാതെ 29), തന്‍സിം ഹസന്‍ സാക്കിബ് (എട്ട് പന്തില്‍ പുറത്താകാതെ 14) എന്നിവര്‍ പൊരുതിയും ബംഗ്ലാദേശിന് തുണയായി.