Select Your Language

Notifications

webdunia
webdunia
webdunia
webdunia

Asia cup 2023: കോലിയുടെ വിക്കറ്റ് എനിക്ക് സ്പെഷ്യൽ: വെല്ലാലഗെ

Asia cup 2023: കോലിയുടെ വിക്കറ്റ് എനിക്ക് സ്പെഷ്യൽ: വെല്ലാലഗെ
, ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (16:24 IST)
ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയെ തകര്‍ക്കുന്ന പ്രകടനമായിരുന്നു ശ്രീലങ്കയുടെ യുവ സ്പിന്നര്‍ ദുനിത് വെല്ലാലഗെ പുറത്തെടുത്തത്. ഇന്ത്യന്‍ ടീമിന്റെ മുന്‍നിര വിക്കറ്റുകളെല്ലാം പിഴുതെറിഞ്ഞ താരമാണ് ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടമാകാതെ 80 റണ്‍സ് എന്ന നിലയില്‍ നിന്ന ഇന്ത്യയെ വെറും 213 റണ്‍സിന് ചുരുക്കിയത്. മത്സരത്തില്‍ ശുഭ്മാന്‍ ഗില്‍,രോഹിത് ശര്‍മ്മ,വിരാട് കോലി,കെ എല്‍ രാഹുല്‍,ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
 
ഇപ്പോഴിതാ ഈ വിക്കറ്റുകളില്‍ താന്‍ ഏറ്റവും സ്‌പെഷ്യലായി കാണുന്നത് കോലിയുടെ വിക്കറ്റാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ഈ പ്രകടനം നടത്താനായതില്‍ ടീമംഗങ്ങളോടും ബൗളിംഗ് കോച്ചിനോടും ഞാന്‍ പ്രത്യേക നന്ദി അറിയിക്കുന്നു. അവരെല്ലാം എന്റെ പ്രകടനത്തിന്റെ ഭാഗമായിട്ടുണ്ട്. അവരുടെ പിന്തുണയില്ലാതെ ഇത് സാധ്യമല്ല. യുവതാരം പറഞ്ഞു. കോലിയ്യുടെ വിക്കറ്റ് നേടാനായത് എനിക്ക് വളരെ സ്‌പെഷ്യലാണ്. എന്റെ സ്വാഭാവികമായ ബൗളുകള്‍ എറിയാനാണ് ഞാന്‍ ശ്രമിച്ചത്. കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ഞാന്‍ ശ്രമിച്ചിട്ടില്ല. വെല്ലാലഗെ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

5,000 റൺസ് നേടുമ്പോൾ ആ നേട്ടത്തിൽ ഏറ്റവും വേഗത്തിലെത്തുന്ന 35മത് താരം, എന്നാൽ 10,000 റൺസ് നേട്ടത്തിലെത്തുമ്പോൾ രണ്ടാമൻ: രോഹിത് ശർമയുടെ വളർച്ച പാഠപുസ്തകം