Select Your Language

Notifications

webdunia
webdunia
webdunia
webdunia

Asia Cup 2022: ഏഷ്യാ കപ്പിന് ഇന്ന് തുടക്കം, ഇന്ത്യ നാളെ പാക്കിസ്ഥാനെതിരെ

ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ഇത്തവണ ഏഷ്യാ കപ്പ് പോരാട്ടം

Asia Cup from Today
, ശനി, 27 ഓഗസ്റ്റ് 2022 (08:22 IST)
Asia Cup Schedule, Live telecast, Time: ഏഷ്യാ കപ്പിനായുള്ള ആറ് ടീമുകളുടെ പോരാട്ടം ഇന്നുമുതല്‍. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഹോംഗ് കോങ് എന്നീ ടീമുകളാണ് ഏഷ്യാ കപ്പില്‍ ഏറ്റുമുട്ടുക. 
 
ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ഇത്തവണ ഏഷ്യാ കപ്പ് പോരാട്ടം. ട്വന്റി 20 ഫോര്‍മാറ്റിലായിരിക്കും മത്സരങ്ങള്‍. ഇന്ത്യ, പാക്കിസ്ഥാന്‍, ഹോംഗ് കോങ് എന്നിവരാണ് എ ഗ്രൂപ്പിലെ മൂന്ന് ടീമുകള്‍. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ബി ഗ്രൂപ്പ്. 
 
ദുബായ് രാജ്യാന്തര സ്റ്റേഡിയം, ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍ നടക്കുക. ശ്രീലങ്കയാണ് ആതിഥേയത്വം വഹിക്കുന്നത്. ഇന്ന് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് എല്ലാ മത്സരങ്ങളും ആരംഭിക്കുക. യുഎഇ സമയം വൈകിട്ട് ആറ് മണിക്കും. സെപ്റ്റംബര്‍ 11 ഞായറാഴ്ചയാണ് ഫൈനല്‍. 
 
സ്റ്റാര്‍ സ്പോര്‍ട്സ് ചാനലിലാണ് ഏഷ്യാ കപ്പ് തത്സമയ സംപ്രേഷണം. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ കാണാന്‍ സാധിക്കും. 
 
ഞായറാഴ്ച പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാക്കിസ്ഥാനാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് ഏര്‍പ്പെടുത്തിയ വിലക്ക് ഫിഫ പിന്‍വലിച്ചു; ആശ്വാസം