Select Your Language

Notifications

webdunia
webdunia
webdunia
webdunia

Asia cup:ഇന്നും മഴ തന്നെ കളിച്ചേയ്ക്കും, ഇന്ത്യ- നേപ്പാൾ മത്സരവും ഉപേക്ഷിച്ചേക്കുമെന്ന് സൂചന

Asia cup:ഇന്നും മഴ തന്നെ കളിച്ചേയ്ക്കും, ഇന്ത്യ- നേപ്പാൾ മത്സരവും ഉപേക്ഷിച്ചേക്കുമെന്ന് സൂചന
, തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (13:43 IST)
ഏഷ്യാകപ്പില്‍ നിര്‍ണായകമായ ഇന്ത്യ നേപ്പാള്‍ മത്സരത്തിനും ഭീഷണിയായി മഴ. കാന്‍ഡിയില്‍ രാവിലെ 60 ശതമാനം മഴ സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഔട്ട് ഫീല്‍ഡ് നനഞ്ഞ് ടോസ് വൈകാനും സാധ്യതയുണ്ട്. ടോസ് സമയത്ത് 22 ശതമാനമാണ് മഴ സാധ്യത. എന്നാല്‍ കളി പുരോഗമിക്കുമ്പോള്‍ വീണ്ടും മഴയെത്തുമെന്നാണ് കാലാവസ്ഥ പ്രവചനം. 66 ശതമാനമാണ് മഴ സാധ്യത.
 
നേരത്തെ മഴയെ തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാന്‍ മത്സരവും ഉപേക്ഷിച്ചിരുന്നു. ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാമത്തെ മത്സരത്തിനാണ് മഴ വീണ്ടും ഭീഷണിയാകുന്നത്. ഇന്ത്യന്‍ സമയം മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കേണ്ടത്. മത്സരം മഴ മുടക്കുകയാണെങ്കില്‍ 2 പോയന്റോടെ ഇന്ത്യ സൂപ്പര്‍ ഫോറിലെത്തും. നേപ്പാളുമായുള്ള ആദ്യമത്സരത്തില്‍ വിജയിച്ച പാകിസ്ഥാന്‍ നേരത്തെ തന്നെ സൂപ്പര്‍ ഫോറില്‍ ഇടം പിടിച്ചിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകകപ്പ് ടീം പ്രഖ്യാപനം ഇന്നോ നാളെയോ ! സഞ്ജുവിന് അവസരമില്ല, ഇഷാന്‍ മതിയെന്ന് രോഹിത്തും രാഹുലും