Asia Cup 2022: ശ്രീലങ്ക സൂപ്പര്‍ ഫോറില്‍, ബംഗ്ലാദേശ് പുറത്ത്
ഈ ജയത്തോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് സൂപ്പര്‍ ഫോറില്‍ കയറുന്ന രണ്ടാമത്തെ ടീമായി ശ്രീലങ്ക
Asia Cup 2022: നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ രണ്ട് വിക്കറ്റിനു തോല്‍പ്പിച്ച് ശ്രീലങ്ക ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 183 റണ്‍സ് നാല് പന്ത് ശേഷിക്കെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക മറികടന്നു.
കുശാല്‍ മെന്‍ഡിസ് 37 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 60 റണ്‍സ് നേടി ശ്രീലങ്കയുടെ ടോപ് സ്‌കോററായി. ദസുന്‍ ഷനക 33 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 45 റണ്‍സ് നേടി. മൂന്ന് പന്തില്‍ രണ്ട് ഫോര്‍ സഹിതം 10 റണ്‍സുമായി പുറത്താകാതെ നിന്ന അസിത ഫെര്‍ണാണ്ടോയാണ് അവസാന ഓവറില്‍ ശ്രീലങ്കയുടെ ജയം അനായാസമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് വേണ്ടി ആഫിഫ് ഹൊസൈന്‍ (39), ഹസന്‍ മിറാസ് (38), മഹമ്മദുള്ള (27) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് 183 റണ്‍സ് നേടിയത്.
ഈ ജയത്തോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് സൂപ്പര്‍ ഫോറില്‍ കയറുന്ന രണ്ടാമത്തെ ടീമായി ശ്രീലങ്ക. രണ്ട് കളികള്‍ ജയിച്ച് അഫ്ഗാനിസ്ഥാന്‍ നേരത്തെ സൂപ്പര്‍ ഫോറില്‍ കയറിയിരുന്നു. ബംഗ്ലാദേശ് സൂപ്പര്‍ ഫോര്‍ കാണാതെ പുറത്തായി.