Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

ക്രിക്കറ്റിലേയ്ക്കുള്ള വരവ് ഒട്ടും പ്രതീക്ഷിയ്ക്കാതെ: വെളിപ്പെടുത്തി അശ്വിൻ

വാർത്തകൾ
, ശനി, 27 ഫെബ്രുവരി 2021 (12:32 IST)
അഹമ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റിൽ വമ്പൻ നേട്ടം സ്വന്തമാക്കി നിൽക്കുകയാണ് ഇന്ത്യടെ സ്പിൻ കരുത്ത് അശ്വിൻ. ടെസ്റ്റിൽ അതിവേഗം 400 വിക്കറ്റുകൾ സ്വതമാക്കിയ രണ്ടാമത്തെ താരമായി അശ്വിൻ മാറി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ജോഫ്ര ആർച്ചറെ പുറത്താക്കിയാണ് ടെസ്റ്റിൽ 400 വിക്കറ്റ് എന്ന വലിയ നാഴികക്കല്ല് താരം സ്വന്തമാക്കിയത്. ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ മാത്രമാണ് അശ്വിനേക്കാൾ വേഗത്തിൽ ടെസ്റ്റിൽ 400 വിക്കറ്റുകൾ നേടിയിട്ടുള്ളത്. താനിപ്പോൾ സ്വപ്‌നത്തിലാണ് ജീവിയ്ക്കുന്നത് എന്നും തികച്ചും ആകസ്മികമായാണ് ക്രിക്കറ്റിലേയ്ക്ക് എത്തിയത് എന്നും പറയുകയാണ് അശ്വിൻ.
 
'ഞാനൊരു ക്രിക്കറ്റ് താരമായത് തികച്ചും ആകസ്‌മികമായാണ്. വലിയൊരു ക്രിക്കറ്റ് പ്രേമിയായിരുന്നു ഞാൻ. ഇപ്പോൾ ഞാൻ എന്റെ സ്വപ്‌നത്തിലാണ് ജീവിക്കുന്നത്. ഒരു ദിവസം ഇന്ത്യയുടെ ജേഴ്‌സി അണിയുമെന്നും രാജ്യത്തിനായി ഗ്രൗണ്ടിലിറങ്ങുമെന്നും ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല, കോവിഡ് ലോക്ക്ഡൗണ്‍ സമയത്താണ് ഇന്ത്യയ്‌ക്കുവേണ്ടി കളിക്കുന്നത് എത്ര ഭാഗ്യകരമാണെന്ന് താന്‍ തിരിച്ചറിഞ്ഞത്. ഓരോ തവണയും ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കുന്നതും ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കാൻ സാധിയ്ക്കുന്നതുമെല്ലാം ഒരു അനുഗ്രഹമായാണ് തോന്നാറുള്ളത്. ഐപിഎല്ലിന് ശേഷം തിരിച്ചെത്തിയപ്പോള്‍ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ കളിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. അതാണ് എല്ലാം അനുഗ്രഹമാണെന്ന് ഞാൻ പറയാൻ കാരണം.' അശ്വിൻ പറഞ്ഞു
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അശ്വിൻ ഇതിഹാസം തന്നെ, അതിൽ ആർക്കും സംശയം വേണ്ട: ഹർഭജൻ സിങ്