Webdunia - Bharat's app for daily news and videos

Install App

ലോകകപ്പില്‍ കോഹ്ലിയെ മങ്കാദിംഗ് ചെയ്യുമോ? - ഇംഗ്ലീഷ് താരത്തിന്‍റെ തകര്‍പ്പന്‍ മറുപടി

Webdunia
ബുധന്‍, 27 മാര്‍ച്ച് 2019 (09:25 IST)
ഐപിഎല്ലില്‍ രാജസ്ഥാന്‍ താരമായ ജോസ് ബട്ട്ലറെ മങ്കാദിംഗില്‍ കുടുക്കിയ ആര്‍. അശ്വിനെതിരെ ക്രിക്കറ്റ് ലോകത്ത് പ്രതിഷേധം ഇരമ്പുകയാണ്. ക്രിക്കറ്റ് നിയമത്തിൽ മങ്കാദിംഗ് അനുവദനീയമാണെങ്കിലും മാന്യതയ്ക്ക് നിരക്കാത്ത പ്രവ്രത്തിയാണ് അശ്വിൻ കാണിച്ചതെന്നാണ് ഏവരും പറയുന്നത്. 
 
അശ്വിനെ വിമര്‍ശിച്ച് പ്രമുഖരടക്കം നിരവധി പേരാണ് രംഗത്തു വന്നത്. ബി.സി.സി.ഐ പോലും അശ്വിന്റെ പ്രവര്‍ത്തിക്കെതിരെ നെറ്റിചുളുക്കി. ഇപ്പോൾ മങ്കാദിംഗിന് അവസരം കിട്ടിയാൽ ലോകകപ്പിൽ കോഹ്ലിയെ റൺ‌ഔട്ട് ആക്കുമോയെന്ന് ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്‌സിനോട് ഒരു ആരാധകൻ ചോദിച്ചതിന് അദ്ദേഹം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.  
 
‘ഞാന്‍ ലോകകപ്പ് ഫൈനല്‍ കളിക്കുകയാണെങ്കില്‍ വിരാട് കോലി ബാറ്റ് ചെയ്യുമ്പോള്‍ മങ്കാദിങ്ങിന് അവസരം കിട്ടിയാല്‍ ഒരിക്കലും ഞാനത് ചെയ്യില്ല’ എന്നായിരുന്നു ബെന്‍ സ്റ്റോക്സിന്റെ മറുപടി. സ്റ്റോക്‌സിന്റെ മറുപടിയെ അഭിന്ദിച്ച് നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
 
കഴിഞ്ഞ ദിവസം നടഡന്ന മത്സരത്തില്‍ അശ്വിന്‍ എറിഞ്ഞ 13-ആം ഓവറിലാണ് സംഭവം. 43 പന്തില്‍ 69 റണ്‍സടിച്ച് ബട്‌ലര്‍ തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കവേയായിരുന്നു അശ്വിന്റെ പുറത്താക്കല്‍. നോണ്‍ സ്ട്രൈക്കിങ് ക്രീസില്‍ നിന്നു കയറിയ ജോസ് ബട്ട്‌ലറെ അശ്വിന്‍ റണ്ണൗട്ടാക്കുകയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments