ഫുട്ബോൾ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് ഹംഗറിയുടെ അട്ടിമറി ജയം. ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രോയേഷ്യയെയാണ് ഹംഗറി 2-1ന് പരാജയപ്പെടുത്തിയത്. യൂറോ കപ്പിനായുള്ള ക്വാളിഫയയർ മത്സരത്തിലാണ് ഹംഗറിയുടെ അട്ടിമറി ജയം.
കളിയുടെ ആറാം മിനിറ്റിൽ ആദ്യ ഗോൾ നേടി മുന്നിലെത്തിയ ക്രോയേഷ്യക്ക് പക്ഷേ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ആന്റെ റബിച്ചാണ് ക്രോയേഷ്യക്കായി ആദ്യ ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതിയിൽ തന്നെ ഹംഗറി ഇതിന് മറുപടി നൽകി. 34ആം മിനിറ്റിൽ ആദം സലാ ക്രോയേഷ്യയുടെ വല കുലുക്കിയതോടെ ഹംഗറി ഒപ്പമെത്തി. മത്സത്തിനിടെ ക്രോയേഷ്യുടെ ഭാഗത്തിന്നുണ്ടായ വലിയ പിഴയാണ് ടീമിനെ തോൽവിയിലെത്തിച്ചത്.
മത്സരത്തിന്റെ 76ആം മിനിറ്റിൽ കോർണർ ക്ലിയർ ചെയ്യുന്നതിൽ വരുത്തിയ പിഴവ് മാറ്റ് പാറ്റ്‌കായ് അതിവേഗത്തിൽ ഗോളാക്കി മാറ്റിയതോടെ ക്രോയേഷ്യ പ്രതിരോധത്തിലായി. പിന്നിട് മുന്നേറ്റങ്ങൾ നടത്താൻ ക്രൊയേഷ്യക്കായില്ല. ക്യാപ്റ്റൻ സുദ്സാകിന്റെ നിർണായക നിക്കങ്ങളാണ് ഹംഗറിയുടെ വിജയത്തിന് സഹായിച്ചത്.