Select Your Language

Notifications

webdunia
webdunia
webdunia
webdunia

360 ഡിഗ്രി വേണമെന്നില്ല, 180 ഡിഗ്രി എങ്കിലും: പാക് ബാറ്റിങ് നിരയെ വിമർശിച്ച് വസീം അക്രം

360 ഡിഗ്രി വേണമെന്നില്ല, 180 ഡിഗ്രി എങ്കിലും: പാക് ബാറ്റിങ് നിരയെ വിമർശിച്ച് വസീം അക്രം
, ഞായര്‍, 2 ഒക്‌ടോബര്‍ 2022 (14:56 IST)
ഇംഗ്ലണ്ടിനെതിരായ ആറാം ടി20യിൽ പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാൻ ടീമിനെതിരെ രൂക്ഷവിമർശനവുമായി പാക് മുൻ നായകൻ വസീം അക്രം. 360 ഡിഗ്രിയിൽ കളിക്കുക എന്നത് വിട്ടേക്കു. 180 ഡിഗ്രിയിലെങ്കിലും കളിക്കാൻ ശ്രമിക്കുവെന്നും അക്രം താരങ്ങളോട് ആവശ്യപ്പെട്ടു.
 
360 ഡിഗ്രി അവരോട് ചോദിക്കുന്നത് അധികമായി പോകും. 180 ഡിഗ്രിയിലെങ്കിലും കളിക്കു. അതിന് വേണ്ടിയാണ് പരിശീലനം നടത്തേണ്ടത്. പരിശീലനം നടത്തുന്നുണ്ടെങ്കിൽ എന്തുകൊണ്ട് മത്സരത്തിൽ അതിന് ശ്രമിക്കുന്നില്ല. ഇംഗ്ലണ്ടിൻ്റെ ബെൻ ഡക്കറ്റ് ബൗളർമാരെ പ്രത്യേകിച്ച് സ്പിന്നര്‍മാരെ ശ്വാസം വിടാന്‍ അനുവദിക്കില്ല. എല്ലായിടത്തേക്കും ബെന്‍ ഷോട്ട് കളിക്കുന്നു. അത്രയും വൈദഗ്ദ്ധ്യമുള്ള കളിക്കാരല്ല പാകിസ്ഥാന്റേത്. ഓര്‍ഡിനറി അല്ലാതെ എന്തെങ്കിലും ചെയ്യാന്‍ അവര്‍ ശ്രമിക്കുന്നത് കൂടിയില്ല. അക്രം പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20 ഇന്ന്: ഇന്ത്യയുടെ സാധ്യതാ ഇലവൻ