Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടീം പരാജയപ്പെട്ടാൽ എന്നെ വാർത്താസമ്മേളനത്തിനയക്കും: പാക് ബൗളിങ്ങ് കോച്ചിൻ്റെ വാർത്താസമ്മേളനത്തിന് പിന്നാലെ നാടകീയ സംഭവങ്ങൾ

ടീം പരാജയപ്പെട്ടാൽ എന്നെ വാർത്താസമ്മേളനത്തിനയക്കും: പാക് ബൗളിങ്ങ് കോച്ചിൻ്റെ വാർത്താസമ്മേളനത്തിന് പിന്നാലെ നാടകീയ സംഭവങ്ങൾ
, ഞായര്‍, 2 ഒക്‌ടോബര്‍ 2022 (10:39 IST)
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആറാം മത്സരത്തിൽ ഏർപ്പെട്ട തോൽവിക്ക് പിന്നാലെ പാക് ബൗളിങ് പരിശീലകൻ നടത്തിയ വാർത്താസമ്മേളനത്തിൽ നാടകീയ സംഭവങ്ങൾ. പാകിസ്ഥാൻ ഉയർത്തിയ 170 റൺസ് എന്ന വിജയലക്ഷ്യം വെറും 14.3 ഓവറിലാണ് ഇംഗ്ലണ്ട് മറികടന്നത്. ഇതിന് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിലാണ് നാടകീയസംഭവങ്ങൾ.
 
വാർത്താസമ്മേളനം തുടങ്ങി മാധ്യമപ്രവർത്തകർ ചോദ്യം ചോദിക്കും മുൻപ് ടീം ദയനീയമായി പരാജയപ്പെടുമ്പോഴും ബൗളർമാർ തല്ലു വാങ്ങുമ്പോഴും അവർ എന്നെ വാർത്താസമ്മേളനത്തിനയ്ക്കുമെന്ന് ബൗളിങ് പരിശീലകനായ ഷോൺ ടെയ്റ്റ് തമാശയായി പറഞ്ഞതും പാക് ക്രിക്കറ്റ് ബോർഡ് പ്രതിനിധി അപ്രതീക്ഷിതമായി ഷോൺ ടെയ്റ്റിൻ്റെ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു.
 
താങ്കൾ ഓക്കെയാണോ എന്ന് ചോദിച്ചുകൊണ്ടാണ് മൈക്ക് ഓഫ് ചെയ്തത്. പിന്നാലെ താങ്കളുടെ ഈ പ്രസ്താവന വലിയ പ്രശ്‌നമാകുമെന്നും മോഡറേറ്ററായി എത്തിയ ബോര്‍ഡ് പ്രതിനിധി ടെയ്റ്റിനോട് വ്യക്തമാക്കി. അതിന് ശേഷം പിന്നെയും മൈക്ക് ഓൺ ചെയ്തശേഷമാണ് വാർത്താസമ്മേളനം തുടർന്നത്.പാക് ബൗളര്‍മാര്‍ ഡെത്ത് ഓവറുകളില്‍ നിറം മങ്ങുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കഴിഞ്ഞ കളിയില്‍ ഡെത്ത് ഓവറിലാണ് നമ്മള്‍ ജയിച്ചത് എന്ന് മറക്കരുതെന്ന് ടെയ്റ്റ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ടി20 ലോകകപ്പിലെ താരങ്ങൾ ഈ അഞ്ച് താരങ്ങൾ, പ്രവചനവുമായി ഐസിസി