പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയയ്ക്ക് ജയം; പാറ്റ് കമ്മിന്‍സ് കളിയിലെ താരം
രണ്ടാം ഇന്നിങ്‌സില്‍ 18 ഓവറില്‍ 49 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് പാറ്റ് കമ്മിന്‍സ് വീഴ്ത്തിയത്
പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലും ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 79 റണ്‍സിനാണ് ആതിഥേയരായ ഓസീസിന്റെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 2-0 ത്തിനു ഓസീസ് സ്വന്തമാക്കി. ശേഷിക്കുന്ന ഒരു ടെസ്റ്റില്‍ കൂടി ജയിച്ച് പരമ്പര തൂത്തുവാരാനാണ് ഇനി ഓസ്‌ട്രേലിയ ലക്ഷ്യമിടുക. പാറ്റ് കമ്മിന്‍സാണ് കളിയിലെ താരം.
രണ്ടാം ഇന്നിങ്‌സില്‍ 18 ഓവറില്‍ 49 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് പാറ്റ് കമ്മിന്‍സ് വീഴ്ത്തിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. ഒന്നാം ഇന്നിങ്‌സിലും പാറ്റ് കമ്മിന്‍സിനു അഞ്ച് വിക്കറ്റുകള്‍ ഉണ്ടായിരുന്നു.
സ്‌കോര്‍ കാര്‍ഡ്
ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 318/10
പാക്കിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സ് 264/10
ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ് 262/10
പാക്കിസ്ഥാന്‍ രണ്ടാം ഇന്നിങ്‌സ് 237/10