Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടാലി സീവറുടെ ഒറ്റയാൾ പോരാട്ടവും ഫലം കണ്ടില്ല, വിശ്വവിജയികളായി ഓസ്ട്രേലിയൻ വനിതകൾ

നടാലി സീവറുടെ ഒറ്റയാൾ പോരാട്ടവും ഫലം കണ്ടില്ല, വിശ്വവിജയികളായി ഓസ്ട്രേലിയൻ വനിതകൾ
, ഞായര്‍, 3 ഏപ്രില്‍ 2022 (15:11 IST)
വനിതകളുടെ ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഓസ്ട്രേലിയയ്ക്ക് കിരീടം. ഓസീസ് ഉയർത്തിയ 357 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 43.4 ഓവറിൽ 285 റൺസ് നേടാനെ കഴിഞ്ഞുള്ളു. 71 റൺസിനാണ് ഓസീസ് വിജയം. തകർപ്പൻ സെഞ്ചുറിയുമായി തിളങ്ങിയ അലീസ ഹീലിയുടെ പ്രകടനമാണ് ഓസീസിനെ കൂറ്റൻ സ്കോറിലെത്തിച്ചത്.
 
138 പന്തിൽ 170 റൺസുമായി തിളങ്ങിയ അലീസ ഹീലിയ്ക്ക് റെയ്ച്ചല്‍ ഹെയ്ന്‍സ് 68(93),ബെത്ത് മൂണി 62(47) എന്നിവർ മികച്ച പ്രകടനം കാഴ്‌ചവെച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലൺറ്റിന് വേണ്ടി നടാലി സീവർ പുറത്താവാതെ 148 റൺസ് നേടി.ലെഗ് സ്പിന്നര്‍ അലാന കിങ്, ജെസ് ജോനാസന്‍ എന്നിവര്‍ ഓസീസിന് വേണ്ടി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മേഗന്‍ ഷട്ട് രണ്ട് വിക്കറ്റും താലിയ മഗ്രാത്, ആഷ്‌ലി ഗാർഡിനർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്പിന്നർമാരെത്തിയതും മുഖം മിനുക്കി രാജസ്ഥാൻ റോയൽസ്, ടൂർണമെന്റിലെ ഏറ്റവും കരുത്തേറിയ നിര