Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാലാം ദിനം ഇന്ത്യ തകര്‍ന്നടഞ്ഞു; ഓസ്‌ട്രേലിയയ്ക്ക് 187 റണ്‍സ് വിജയലക്ഷ്യം

നാലാം ദിനം ഇന്ത്യക്ക് തകര്‍ച്ച

India
ബെംഗളൂരു , ചൊവ്വ, 7 മാര്‍ച്ച് 2017 (11:34 IST)
ഓസ്‌ട്രേലിയക്കെതെരിയായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യക്ക് തിരിച്ചടി. നാല് വിക്കറ്റിന് 213 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 274 റണ്‍സിന് എല്ലാവരും പുറത്തായി. ആദ്യ സെഷനില്‍ തന്നെയാണ് അവശേഷിച്ച ആറ്  വിക്കറ്റുകളും ഇന്ത്യയ്ക്ക് നഷ്ടമായത്. ഇന്ത്യയ്ക്ക് 187 റണ്‍സിന്റെ ലീഡാണുള്ളത്‌. 
 
അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ അജിങ്ക്യെ രഹാനെയെ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കി. അതിന് തൊട്ടുപിന്നാലെ കരുണ്‍ നായരും പുറത്തായി. നേരിട്ട ആദ്യ പന്തില്‍ തന്നെ കരുണ്‍ സ്റ്റാര്‍ക്കിന് മുന്നില്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു. സെഞ്ചുറിക്ക് വെറും എട്ട് റണ്‍സകലെയാണ് ചേതേശ്വര്‍ പൂജാര പുറത്തായത്.    
 
മികച്ച ചെറുത്ത്‌നില്‍പ്പ് നടത്തിയ പൂജാരയെ 92 റണ്‍സെടുത്ത് നില്‍ക്കെ ഹെയ്‌സെല്‍വുഡാണ് മാര്‍ഷിന്റെ കൈകളിലെത്തിച്ചത്. തൊട്ടുപിന്നാലെ പിന്നാലെ നാല് റണ്‍സെടുത്ത് അശ്വിന്‍ ഹെയ്‌സെല്‍വുഡിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. 20 റണ്‍സുമായി സാഹ പുറത്താകെ നിന്നു. ആറ് വിക്കറ്റ് നേടിയ ഹെയ്‌സെല്‍വുഡാണ് ഇന്ത്യയുടെ പതനം പൂര്‍ത്തിയാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇഷാന്തിന്റെ ‘ഗോഷ്‌ടി’ കണ്ട് സ്‌മിത്ത് അന്തംവിട്ടു; പൊട്ടിച്ചിരിയോടെ കോഹ്‌ലി - വീഡിയോ കാണാം