Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫൈനല്‍ ടെസ്റ്റ്: രാഹുലിനും പൂജാരക്കും അര്‍ധസെഞ്ചുറി, ഇന്ത്യ പൊരുതുന്നു

ഓസീസിനെതിരെ ഇന്ത്യ പൊരുതുന്നു

Australia
ധര്‍മശാല , ഞായര്‍, 26 മാര്‍ച്ച് 2017 (16:14 IST)
ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ലോകേഷ് രാഹുലും ചേതേശ്വര്‍ പൂജാരയും അര്‍ധ സെഞ്ചുറി കണ്ടെത്തിയ മത്സരത്തില്‍ ഇന്ത്യ രണ്ടാം ദിവസം ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 എന്ന നിലയിലാണ്. 30 റണ്‍സുമായി അശ്വിനാണ് അവസാനം പുറത്തായത്. 
 
രണ്ട് റണ്‍സുമായി സാഹയും റണ്‍സൊന്നുമെടുക്കാതെ ജഡേജയുമാണ് ക്രീസില്‍. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 300 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യന്‍ ഓപ്പണര്‍മാര്‍ വളരെ കരുതലോടെയാണ് തുടങ്ങിയത്. എന്നാല്‍ സ്കോര്‍ 21ല്‍ നില്‍ക്കെ ഹേസല്‍വുഡിന്റെ പന്തില്‍ മുരളി വിജയ് വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡിന് പിടികൊടുത്ത് മടങ്ങി. 
 
വിജയ് വീണശേഷം എത്തിയ പൂജാര കരുതലോടെയാണ് തുടങ്ങിയത്. ലഞ്ചിന് മുമ്പ് ഇരുവരും കൂടുതല്‍ നഷ്ടമില്ലാതെ ഇന്ത്യയെ 64 റണ്‍സിലെത്തിച്ചു. ലഞ്ചിനുശേഷം കൂടുതല്‍ ആക്രമിച്ച് കളിച്ച രാഹുല്‍ പരമ്പരയിലെ തന്റെ അഞ്ചാം അര്‍ധസെഞ്ചുറി തികച്ചു. എന്‍ എം ലിയോണ്‍ നാല് വിക്കറ്റെടുത്തു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്‌ലിയുടെ പകരക്കാരന്‍ ഓസ്‌ട്രേലിയയുടെ നടുവൊടിച്ചു; യുവതാരത്തിന്റെ മാന്ത്രികതയില്‍ മതിമറന്ന് ധര്‍മ്മശാല