Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അയ്യേ, നാണക്കേട് !' സിംബാബെയ്ക്ക് മുന്നില്‍ 141 റണ്‍സിന് ഓള്‍ഔട്ടായി ഓസ്‌ട്രേലിയ

വാര്‍ണര്‍ ഒരറ്റത്ത് ശ്രദ്ധിച്ച് ബാറ്റ് ചെയ്തപ്പോള്‍ മറ്റേ അറ്റത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു

Australia vs Zimbabwe ODI series Score board
, ശനി, 3 സെപ്‌റ്റംബര്‍ 2022 (08:11 IST)
സിംബാബെയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് കനത്ത തിരിച്ചടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 31 ഓവറില്‍ 141 റണ്‍സിന് ഓള്‍ഔട്ടായി. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 96 പന്തില്‍ 94 റണ്‍സ് നേടിയത് ഒഴിച്ചാല്‍ ബാക്കി ഓസീസ് ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി. വാര്‍ണറിനു പുറമേ ഗ്ലെന്‍ മാക്‌സ്വെല്‍ മാത്രമാണ് ഓസീസ് നിരയില്‍ രണ്ടക്കം കണ്ടത്, 22 പന്തില്‍ 19 റണ്‍സ്. 
 
വാര്‍ണര്‍ ഒരറ്റത്ത് ശ്രദ്ധിച്ച് ബാറ്റ് ചെയ്തപ്പോള്‍ മറ്റേ അറ്റത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു. മൂന്ന് ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ റയാന്‍ ബേള്‍ ആണ് ഓസീസിന്റെ അന്ധകനായത്. ബ്രാഡ് ഇവന്‍സ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. 
 
ഓസീസ് ബാറ്റര്‍മാരായ ആരോണ്‍ ഫിഞ്ച് (5), സ്റ്റീവ് സ്മിത്ത് (1), അലക്‌സ് ക്യാരി (4), സ്റ്റോയ്‌നിസ് (3), ഗ്രീന്‍ (3) എന്നിവര്‍ ഒറ്റയക്കത്തിനു പുറത്തായി. 

അതേസമയം, മൂന്ന് കളികളുടെ ഏകദിന പരമ്പര 2-0 ത്തിന് ഓസീസ് നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India's first sleep champion :ഉറങ്ങിയുറങ്ങി കിട്ടിയത് അഞ്ച് ലക്ഷം രൂപ, ഇന്ത്യയുടെ ആദ്യ സ്ലീപ്പ് ചാമ്പ്യനായി ത്രിപർണ