Select Your Language

Notifications

webdunia
webdunia
webdunia
webdunia

India's first sleep champion :ഉറങ്ങിയുറങ്ങി കിട്ടിയത് അഞ്ച് ലക്ഷം രൂപ, ഇന്ത്യയുടെ ആദ്യ സ്ലീപ്പ് ചാമ്പ്യനായി ത്രിപർണ

India's first sleep champion :ഉറങ്ങിയുറങ്ങി കിട്ടിയത് അഞ്ച് ലക്ഷം രൂപ, ഇന്ത്യയുടെ ആദ്യ സ്ലീപ്പ് ചാമ്പ്യനായി ത്രിപർണ
, വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (19:05 IST)
ജീവിതത്തിൽ ഉറങ്ങികൊണ്ട് ഒരു നേട്ടവും സ്വന്തമാക്കാനാവില്ല. നിങ്ങൾ ഉറക്കം വിട്ട് കഠിനാദ്ധ്വാനം ചെയ്യണമെന്ന് എപ്പോഴും കേൾക്കുന്നവരായിരിക്കും എല്ലാവരും. എന്നാൽ ഉറങ്ങികൊണ്ട് മാത്രം ലക്ഷങ്ങൾ സമ്പാദിച്ചിരിക്കുകയാണ് കൊൽക്കത്തക്കാരി ത്രിപർണ ചക്രവർത്തി. ഉറങ്ങിയുറങ്ങി ഇന്ത്യയുടെ ആദ്യ സ്ലീപ് ചാമ്പ്യനെന്ന നേട്ടമാണ് ത്രിപർണ നേടിയത്.
 
കിടക്കനിർമാണ കമ്പനിയായ വേക്ക് ഫിറ്റാണ് മത്സരം സംഘടിപ്പിച്ചത്. മത്സരം വിജയിച്ച് അഞ്ച് ലക്ഷം രൂപയാണ് ത്രിപർണയ്ക്ക് സമ്മാനമായി ലഭിച്ചത്.നൂറു ദിവസം രാത്രി 9 മണിക്കൂർ തടസ്സങ്ങളില്ലാതെ ഉറങ്ങുക എന്നതായിരുന്നു ടാസ്ക്. മത്സരത്തിൻ്റെ നൂറാം ദിനം മത്സരിക്കാനുണ്ടായിരുന്നത് 4 പേർ. 95 ശതമാനം നിദ്രാക്ഷമത കാഴ്ചവെച്ചുകൊണ്ട് ത്രിവർണ ചാമ്പ്യൻ പട്ടം സ്വന്തമാക്കുകയായിരുന്നു.
 
മത്സരത്തിൻ്റെ അവസാനഘട്ടം വരെയെത്തിയ മത്സരാര്‍ഥികള്‍ക്ക് കമ്പനി ഓരോലക്ഷം രൂപ സ്റ്റൈപന്‍ഡായി നല്‍കിയിട്ടുമുണ്ട്. മത്സരാർഥികൾക്ക് നന്നായി ഉറങ്ങാൻ ഉറക്ക വിദഗ്ധരുമായി കൗൺസലിങ്ങും മറ്റും കമ്പനി നൽകിയിരുന്നു.  1.75 ലക്ഷം പേരാണ് ഉറക്കമത്സരത്തിൻ്റെ ആദ്യ സീസണിൽ പങ്കെടുക്കാനായി അപേക്ഷിച്ചത്. രണ്ടാം സീസണിന് ഇപ്പോൾ തന്നെ 5.5 ലക്ഷം പേരാണ് അപേക്ഷിച്ചിരിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജേസൺ റോയ് പുറത്ത്, ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു